ചൈൽഡ്​ലൈൻ പ്രവർത്തകർ വിദ്യാർഥികളിൽനിന്ന് വിവരം ശേഖരിച്ചു

കോടഞ്ചേരി: ചെമ്പുകടവ് ഗവ. യു.പി സ്കൂളിലെ വിദ്യാർഥികളെ മദ്യം കടത്താൻ ഉപയോഗിച്ചെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ചൈൽഡ്ലൈൻ പ്രവർത്തകർ സ്കൂളിലെത്തി വിദ്യാർഥികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. സംഭവം സംബന്ധിച്ച് വിവരങ്ങൾ എഴുതിനൽകാനാണ് കുട്ടികൾക്ക് നിർദേശം നൽകിയത്. കുട്ടികളിൽനിന്ന് കിട്ടിയ വിവരങ്ങൾ ചൈൽഡ്ലൈൻ വെൽഫെയർ കമ്മിറ്റിക്ക് സമർപ്പിക്കുമെന്ന് ചൈൽഡ്ലൈൻ കോഒാഡിനേറ്റർ 'മാധ്യമ'ത്തോട് പറഞ്ഞു. രക്ഷിതാക്കൾ ചെമ്പുകടവ് സ്കൂളിനെ കൈയൊഴിയുന്നു കോടഞ്ചേരി: ചെമ്പുകടവ് ഗവ. യു.പി സ്കൂളിൽ തുടർച്ചയായുണ്ടായ അനിഷ്ടസംഭവങ്ങളിൽ മനംമടുത്ത് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽനിന്ന് മാറ്റാൻ നീക്കം നടത്തുന്നു. ടി.സി വാങ്ങി അടുത്തുള്ള എയ്ഡഡ്-അൺ എയ്ഡഡ് സ്കൂളുകളിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കൾ. വീണുകിട്ടിയ അവസരം മുതലാക്കാൻ സ്വകാര്യ സ്കൂൾ മാനേജ്മ​െൻറുകളും സജീവമായി രംഗത്തുണ്ട്. രണ്ടാഴ്ച മുമ്പ് പി.ടി.എ പ്രസിഡൻറ് സ്റ്റാഫ് റൂമിലെത്തി അധ്യാപികയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു. എട്ട് അധ്യാപികമാരും ഒരു അധ്യാപകനും ചേർന്ന് നൽകിയ പരാതി കോടഞ്ചേരി പൊലീസ്, എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി എന്നിവർക്ക് പ്രധാനാധ്യാപിക കൈമാറിയെങ്കിലും നടപടിയുണ്ടായില്ലെന്നു മാത്രമല്ല, പരാതിയിലൊപ്പിട്ട ജെസി ആേൻറാ, സജിമോൻ സ്കറിയ എന്നിവരെ മറ്റുചില കാരണങ്ങൾ പറഞ്ഞ് സസ്പെൻഡ് ചെയ്യുകയാണുണ്ടായത്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ശനിയാഴ്ച പഠനയാത്രക്ക് കണ്ണൂർ വിസ്മയ പാർക്കിൽ പോയി തിരിച്ചുവരവെ മാഹിയിൽനിന്ന് മദ്യം വാങ്ങി കുട്ടികളുടെ ബാഗിൽ കടത്താൻ ശ്രമിച്ചത്. സൽസ്വഭാവവും കാര്യക്ഷമതയുമുള്ള അധ്യാപകരെ നിയമിച്ച് സ്കൂളി​െൻറ നഷ്ടപ്പെട്ട യശസ്സ് വീണ്ടെടുത്ത് മലയോര മേഖലയിലെ ഏക സർക്കാർ യു.പി സ്കൂളിനെ നിലനിർത്താനുള്ള നീക്കം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. 67 ആദിവാസിക്കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.