പരിഷത്ത് സംസ്ഥാന സമ്മേളനം: ജില്ലയിൽ 500 ശാസ്​ത്രക്ലാസുകൾ

കൽപറ്റ: േമയ് 11 മുതൽ 13 വരെ ബത്തേരിയിൽ നടക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന ആയിരം ശാസ്ത്ര ക്ലാസുകൾ ലക്ഷ്യത്തിലേക്കടുക്കുന്നു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലായി 500 ക്ലാസുകൾ സംഘടിപ്പിച്ചു. കൽപറ്റ എസ്.കെ.എം.ജെ സ്കൂളിൽ ഒരേസമയം നടത്തിയ പത്ത് ശാസ്ത്ര ക്ലാസുകളോടെയാണ് ലക്ഷ്യം പകുതി പൂർത്തിയായത്. ക്ലാസുകൾക്ക് പരിഷത്ത് നിർവാഹകസമിതി അംഗം സുമ വിഷ്ണുദാസ്, കെ.ടി. ശ്രീവത്സൻ, എം.കെ. ദേവസ്യ, ജോസഫ് ജോൺ, പി.വി. നിതിൻ, പി.കെ. സരിത, സി.കെ. ദിനേശൻ, ആൻറണി സോയ്, അമൽജിത്ത്, ടി.ആർ. ആദിത്യ എന്നിവർ നേതൃത്വം നൽകി. 'ഡാർവിനും പരിണാമസിദ്ധാന്തവും' എന്ന വിഷയത്തിൽ വിവിധ കലാലയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു. വെറ്ററിനറി കോളജ്, ബത്തേരി സ​െൻറ് മേരീസ് കോളജ്, മാനന്തവാടി ഗവ. കോളജ്, മാനന്തവാടി മേരിമാതാ കോളജ്, പുൽപള്ളി പഴശ്ശിരാജ കോളജ്, മീനങ്ങാടി മാർ ഗ്രിഗോറിയസ് ബി.എഡ് കോളജ്, വാലുമ്മൽ ടി.ടി.ഐ, മീനങ്ങാടി പോളിടെക്നിക്, മാർ ബേസലിയോസ് ബി.എഡ് സ​െൻറർ, ബി.എഡ് കോളജ് കണിയാമ്പറ്റ, ബി.എഡ് സ​െൻറർ മാനന്തവാടി എന്നിവിടങ്ങളിലായി നടന്ന സെമിനാറുകളിൽ സി.കെ. വിഷ്ണുദാസ്, ഡോ. അഭിലാഷ് ഓടക്കയം, കെ.പി. ഏലിയാസ്, ഡോ. ആർ.എൽ. രതീഷ്, ഡോ. സക്കറിയാ ഇബ്രാഹിം, ജോസഫ് ജോൺ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ തലവൻ ഡോ. വി. ബാലകൃഷ്ണൻ ചെയർമാനും എം.എം. ടോമി കൺവീനറും ആയ ഉപസമിതിയാണ് ആയിരം ശാസ്ത്രക്ലാസുകൾ എന്ന ലക്ഷ്യം പൂർത്തിയാക്കാനായി പ്രവർത്തിക്കുന്നത്. ജലസംരക്ഷണം: നൃത്തശില്‍പവുമായി 'പുല്‍ച്ചാടി' ക്ലബ് അംഗങ്ങൾ സുല്‍ത്താന്‍ ബത്തേരി: ജലസംരക്ഷണ ബോധവത്കരണത്തിന് സൈക്കിള്‍റാലിയും നൃത്തശില്‍പവുമായി വിദ്യാർഥികള്‍ തെരുവിലിറങ്ങി. കുപ്പാടി സ്‌കൂളിലെ പുല്‍ച്ചാടി പരിസ്ഥിതി ക്ലബി​െൻറ നേതൃത്വത്തിലാണ് നൃത്തശില്‍പവും സൈക്കിള്‍റാലിയുമായി വിദ്യാർഥികള്‍ തെരുവിലിറങ്ങിയത്. ദേശീയ ശാസ്ത്രദിനാഘോഷത്തി​െൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ബത്തേരി മുനിസിപ്പാലിറ്റികളിലെ ആറുകേന്ദ്രങ്ങളില്‍ ബോധവത്കരണം നടത്തി. കുടുംബസംഗമം അമ്പലവയൽ: ആണ്ടൂർ കുന്നത്ത് കുടുംബാംഗങ്ങൾ കുടുംബസംഗമം നടത്തി. നാല് തലമുറകളിലെ അഞ്ഞൂറോളം പേർ പങ്കെടുത്ത കുടുംബസംഗമം ജംഷീർ കുന്നത്ത് ഉദ്ഘാടനം ചെയ്തു. കുന്നത്ത് അലി അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ്, കെ. ബീരാൻ കുട്ടി, കെ. അലവിക്കുട്ടി, അസീസ്, കെ. മാനു, കെ.എസ്. മുഹമ്മദ് എന്നിവർ സംസാരിച്ചു. 20 അംഗ കുടുംബസംഗമകമ്മിറ്റി രൂപവത്കരിച്ചു. ചെയർമാനായി ബീരാൻകുട്ടി, കൺവീനറായി ജംഷീദ് എന്നിവരെ െതരഞ്ഞെടുത്തു. കുടുംബശ്രീ ലോഗോയിൽ ഇന്ന് സ്ത്രീകൾ അണിനിരക്കും കൽപറ്റ: ലോഗോയിൽ സ്ത്രീകളെ അണിനിരത്തി ലോക റെക്കോഡ് ലക്ഷ്യമിട്ട് കുടുംബശ്രീ. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ജില്ലമിഷ​െൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് 5000 സ്ത്രീകൾ അണിനിരക്കുക. മൂന്ന് പൂക്കളുള്ള കുടുംബശ്രീ ലോഗോയിൽ സ്ത്രീകൾ അണിനിരക്കുന്നതോടെ ലോക ചരിത്രത്തിൽ കുടുംബശ്രീപ്രവർത്തകരുമെത്തും. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ രജിസ്േട്രഷൻ കൗണ്ടറുകൾ തുറക്കും. സെറ്റ് സാരിയുടുത്താണ് പങ്കെടുക്കുന്നവർ എത്തേണ്ടത്. ഗ്രൗണ്ടിൽ തീർത്ത ഭീമൻപൂവി​െൻറ ഇതളുകളിൽ വൈകീട്ട് മൂന്നോടെ കൃത്യമായി ഒത്തുചേരണം. ഇതിനായി ജില്ല മിഷൻ നിയോഗിച്ചവർ സ്ത്രീകളെ അതത് സ്ഥലത്ത് എത്തിക്കും. ഗ്രൗണ്ടിൽ തന്നെ ലഘുഭക്ഷണവും കുടിവെള്ളവും ക്രമീകരിച്ചിട്ടുണ്ട്. ജില്ലപഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ്, കുടുംബശ്രീ സംസ്ഥാന േപ്രാഗ്രാം മാനേജർ പ്രമോദ് കുമാർ എന്നിവർ പങ്കെടുക്കും. കുടുംബശ്രീ അംഗങ്ങളല്ലാത്ത സ്ത്രീകൾക്കും പെങ്കടുക്കാമെന്ന് ജില്ല മിഷൻ കോഒാഡിനേറ്റർ പി. സാജിത അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.