കോക്കനട്ട് ഫാർമേഴ്സ് ജനറൽ ബോഡി യോഗത്തിൽ ബഹളം

കക്കട്ടിൽ: കുറ്റ്യാടി കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ സാമ്പത്തിക വർഷത്തെ ഓഹരി ഉടമകളുടെ വാർഷിക ജനറൽ ബോഡി യോഗം ബഹളത്തിൽ കലാശിച്ചു. വട്ടോളി നാഷനൽ ഹൈസ്കൂളിൽ ചേർന്ന യോഗത്തിലാണ് ബഹളം. ഡയറക്ടർമാരിൽ ഭൂരിപക്ഷം പേരും യോഗത്തിനെത്താത്തതും ഒരു യോഗത്തിന് രണ്ടു മിനിറ്റ്സ് ബുക്ക് വെച്ചതും ഓഹരി ഉടമകളെ ചൊടിപ്പിച്ചു. 19 ഫെഡറേഷനുകളിൽനിന്ന് വന്ന അഞ്ഞൂറോളം പേർ പങ്കെടുത്ത യോഗത്തിൽ ഓഹരി ഉടമകൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ബഹളമുണ്ടായത്. ഏറെ കൊട്ടിഘോഷിച്ച് രൂപവത്കൃതമായ നീര പ്ലാൻറ് പ്രവർത്തിക്കാത്തതും മൂന്നു വർഷമായിട്ടും വെളിെച്ചണ്ണ മിൽ ആരംഭിക്കാത്തതും അംഗങ്ങൾ ഉന്നയിച്ചെങ്കിലും മറുപടി തൃപ്തികരമല്ലാത്തതു കാരണം മാർച്ച് 15നകം യോഗം ചേർന്ന് കാര്യങ്ങൾ ബോധിപ്പിക്കാമെന്ന ധാരണയിലെത്തുകയായിരുന്നു. 2500 രൂപ ഒരാളിൽനിന്ന് ഓഹരി പിരിച്ച് രണ്ടുകോടി 45 ലക്ഷം രൂപ സമാഹരിച്ച് 12 ഡയറക്ടർമാർ ഉൾപ്പെടെ അഞ്ചു കോടിയോളം രൂപയുടെ പദ്ധതി പാതിവഴിയിലായെന്ന ആക്ഷേപമാണ് ഓഹരി ഉടമകൾക്കുള്ളത്. എന്നാൽ, നീര ടെക്നീഷ്യന്മാരെ ലഭിക്കാത്തതു കാരണമാണ് നീര പ്ലാൻറ് പ്രവർത്തിക്കാത്തതെന്ന മറുപടിയാണ് അധികൃതർ നൽകിയത്. അധികൃതരുടെ മറുപടിയിൽ തൃപ്തരാവാത്തതിനാൽ കഴിഞ്ഞ ജനറൽ ബോഡിയിലും അംഗങ്ങൾ ബഹളംവെച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.