ഫിലിം സൊസൈറ്റി പ്രവർത്തനമാരംഭിച്ചു

വടകര: ഓർക്കാട്ടേരി കേന്ദ്രമാക്കി പ്രവർത്തനമാരംഭിക്കുന്ന ഫെയ്സ് ഫിലിം സൊസൈറ്റി സി.കെ. നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ കൊളുത്തിയ പന്തത്തിൽനിന്ന് ഏറാമല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ഭാസ്കരൻ, ഫെയ്സ് അംഗങ്ങൾ, കലാ സാംസ്കാരിക പ്രവർത്തകർ, നാട്ടുകാർ എന്നിവർ ചേർന്ന് ചെറുപന്തങ്ങൾ കത്തിച്ചുകൊണ്ടാണ് ഉദ്ഘാടനം നടന്നത്. ഫെയ്സ് സാംസ്കാരിക സംഗമത്തിൽ സിനിമ- നാടക-കലാ സാംസ്കാരിക പ്രവർത്തകർ സംബന്ധിച്ചു. ദേവി, നാരായണി എന്നിവർ അവതരിപ്പിച്ച നാടൻപാട്ടുകൾ, ഉണ്ണിയാർച്ചയെ ആസ്പദമാക്കി നർത്തകി റിയ രമേശ് അവതരിപ്പിച്ച കേരളനടനം, ജയകുമാർ ഏറാമലയുടെ കഥാപ്രസംഗം, കുഞ്ഞിക്കണ്ണൻ വാണിമേലി​െൻറ പ്രഭാഷണം, കവിയരങ്ങ്, ന്യൂട്ടൻ സിനിമ പ്രദർശനം, ഗാനാലാപനം, എഴുത്തോർമ, ഭാഷാർപ്പണം എന്നീ പരിപാടികൾ അരങ്ങേറി. സുനിൽ കോട്ടേമ്പ്രം ആയിരുന്നു അവതാരകൻ. പ്രസിഡൻറ് സി.സി. രാജൻ, സെക്രട്ടറി നാസർ ഇബ്രാഹിം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.