എസ്​റ്റേറ്റ്മുക്കില്‍ ഹൈമാസ്​റ്റ്​ ലൈറ്റ് ഉദ്ഘാടനം ചെയ്തു

എകരൂല്‍: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ എസ്റ്റേറ്റ്മുക്കില്‍ കക്കയം റോഡ്‌ ജങ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് എം.കെ. രാഘവന്‍ എം.പി സ്വിച്ച്ഓണ്‍ നിര്‍വഹിച്ച് ഉദ്ഘാടനം ചെയ്തു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് സ്ഥാപിച്ചത്. ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ടി. ബിനോയ്‌ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സുധീര്‍കുമാർ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ശശീന്ദ്രന്‍ കരിന്തോറ, കെ.എം. രബിന്‍ലാൽ, മുസ്ലിംലീഗ് ജില്ല സെക്രട്ടറി നാസർ എസ്റ്റേറ്റ്മുക്ക്, കെ.കെ. ബാലകൃഷ്ണന്‍ മാസ്റ്റർ, ഷിബി മങ്ങാട്, സി.പി. ബഷീർ, ആടമ്പ്ര അബ്ദുറഹിമാൻ, റാസിക്ക് എസ്റ്റേറ്റ്മുക്ക്, പ്രശോഭ് മുപ്പറ്റ, മുഹമ്മദ്‌ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.