യു.ഡി.എഫ് രാപ്പകല്‍ സമരം സമാപിച്ചു

വടകര: യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടകര പുതിയ സ്റ്റാൻഡ് പരിസരത്ത് നടത്തിയ 24 മണിക്കൂര്‍ നീണ്ടുനിന്ന രാപ്പകല്‍ സമരം സമാപിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും സി.പി.എമ്മി​െൻറ കൊലപാതക രാഷ്ട്രീയത്തിനെതിരെയുമാണ് സമരം സംഘടിപ്പിച്ചത്. സമാപന സമ്മേളനം കെ.പി.സി.സി നിര്‍വാഹക സമിതിയംഗം ഐ. മൂസ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയര്‍മാന്‍ കൂടാളി അശോകന്‍ അധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയില്‍ രാധാകൃഷ്ണൻ, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ്, സി.കെ. മൊയ്തു, ശശിധരന്‍ കരിമ്പനപ്പാലം, പ്രദീപ്‌ ചോമ്പാല, ബാബു ഒഞ്ചിയം, എൻ. രാജരാജൻ, എൻ.പി. അബ്ദുല്ല ഹാജി, പുറന്തോടത്ത് സുകുമാരൻ, എം.സി. വടകര, സി.കെ. വിശ്വനാഥൻ, പുത്തൂര്‍ അസീസ്‌, ടി. കേളു, പി. അശോകൻ, അഡ്വ. യു.പി. ബാലകൃഷ്ണൻ, വൃന്ദ, ഷുഹൈബ് കുന്നത്ത്, സജീവന്‍ കാടോട്ടി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.