പുറമണ്ണിൽ ചേരാംകുന്ന് ശുദ്ധജല പദ്ധതി പ്രവൃത്തി ഉദ്​ഘാടനം

കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിൽ ഏറെ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങൾക്കായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം രൂപ ചെലവിൽ ആവിഷ്കരിച്ച പുറമണ്ണിൽ-ചേരാംകുന്ന് കുടിവെള്ള പദ്ധതി പ്രവർത്തനോദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് നിർവഹിച്ചു. ചുള്ളിക്കാപറമ്പ്, തടായി, കൊടിഞ്ഞി പുറം, തേലീരി, കള്ളിവളപ്പിൽ, പുതുക്കുടിക്കുന്ന്, കഴായിക്കൽ, വെള്ളങ്ങോട്ട്, കമ്പളത്ത്, ഊരാളിക്കുന്ന്, മുകളിൽകുന്ന്, കണക്കാംപാറക്കൽ, പുറായിൽ, തറമ്മൽ, അരിമ്പ്രക്കുന്ന് പ്രദേശങ്ങളിലെ 250ഒാളം കുടുംബങ്ങൾക്ക് ഏറെ ആശ്വാസമേകുന്നതാണ് പുറമണ്ണിൽ-ചേരാംകുന്ന് ശുദ്ധജല പദ്ധതി. വെസ്റ്റ് കൊടിയത്തൂരിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ, ജില്ലാ പഞ്ചായത്ത് മെംബർ പി.ടി.എം. ഷറഫുന്നിസ ടീച്ചർ, അപ്പുക്കുഞ്ഞൻ, ചേറ്റൂർ മുഹമ്മദ്, ജമീല തൊട്ടിമ്മൽ, ഡോ. കാവിൽ അബ്ദുല്ല, റസാഖ് വഴിയോരം, വി.സി. രാജൻ എന്നിവർ സംസാരിച്ചു. കിണറിനും ടാങ്കിനും സൗജന്യമായി സ്ഥലം നൽകിയ പുറമണ്ണിൽ അബ്ദുറഹിമാൻ, ആയിഷക്കുട്ടി, ആമിനക്കുട്ടി, തെന്നഞ്ചേരി അബ്ദുറഹിമാൻ ഹാജി, മാളിയേക്കൽ അബ്ദുറഹിമാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.