വാട്ട്​സ്​ആപ്പിൽ കച്ചവടത്തിനൊരുങ്ങി കുടുംബശ്രീ

സ്വന്തം ലേഖകൻ മലപ്പുറം: വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ തമാശയും സന്ദേശങ്ങളുമയച്ച് സമയം കളയാതെ കച്ചവടം പൊടിപൊടിക്കാനൊരുങ്ങുകയാണ് കുടുംബശ്രീ. പലഹാരങ്ങളും പച്ചക്കറിയും അരിയും മുതൽ കല്ലുമ്മക്കായ വരെ 24 മണിക്കൂറിനുള്ളിൽ ആവശ്യക്കാരുടെ കൈയിലെത്തും. കുടുംബശ്രീ ഗ്രൂപ്പിൽ ഒരു സന്ദേശം അയക്കുകയേ വേണ്ടൂ. മലപ്പുറത്താണ് സംസ്ഥാനത്ത് ആദ്യമായി കുടുംബശ്രീ വാട്ട്സ്ആപ്പ് മാർക്കറ്റിങ് ആരംഭിക്കുന്നത്. പൈലറ്റ് അടിസ്ഥാനത്തിൽ സിവിൽ സ്റ്റേഷൻ വളപ്പിലെ ഒാഫിസുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 35 കുടുംബശ്രീ സംരംഭങ്ങളും അവരുടെ 500ഒാളം ഉൽപന്നങ്ങളുമാണ് ആദ്യഘട്ടത്തിൽ ലഭ്യമാവുക. പദ്ധതി വിജയിക്കുകയാണെങ്കിൽ മറ്റ് ഭാഗങ്ങളിലേക്കും കച്ചവടം വ്യാപിപ്പിക്കും. കുടുംബശ്രീ ജില്ല മിഷ​െൻറ നേതൃത്വത്തിലാണ് ഇത് നടപ്പാക്കുക. കറിമസാലകൾ, അച്ചാറുകൾ, നാടൻ പലഹാരങ്ങൾ, പലഹാരക്കൂട്ടുകൾ, കേക്കുകൾ, സ്ക്വാഷുകൾ, പപ്പടം, കളിമൺ ഉൽപന്നങ്ങൾ, കുടകൾ, വസ്ത്രങ്ങൾ, ഡയറി ഉൽപന്നങ്ങൾ എന്നിവയാണ് വിൽപനക്ക് ഒരുക്കുക. സിവിൽ സ്റ്റേഷനിലെ വിവിധ ഒാഫിസുകളിൽനിന്ന് കുടുംബശ്രീ പ്രവർത്തകർ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ശേഖരിച്ച ശേഷം എണ്ണത്തിനനുസരിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കും. ഉൽപന്നങ്ങളുടെ വില, ഗുണനിലവാരം, അളവ് എന്നിവ ചിത്രങ്ങൾ സഹിതം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഒാർഡർ ചെയ്യാം. 24 മണിക്കൂറിനുള്ളിൽ സാധനങ്ങൾ എത്തുമെന്നാണ് കുടുംബശ്രീയുടെ ഉറപ്പ്. സംഭരിച്ചുവെച്ച സാധനങ്ങളാണെങ്കിൽ വൈകീട്ട് അഞ്ചിന് ജീവനക്കാർ ജോലി കഴിഞ്ഞ് പോകും മുെമ്പത്തും. കാഷ് ഒാൺ ഡെലിവറി സംവിധാനമാണ് ഉദ്ദേശിക്കുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ പേരിൽ തുടങ്ങുന്ന ബാങ്ക് അക്കൗണ്ടിലേക്ക് നിേക്ഷപിക്കുന്ന തുക സംരംഭകർക്ക് ഒാൺലൈനായി കൈമാറും. പദ്ധതി നടത്തിപ്പ് ചെലവിലേക്ക് ഉൽപന്ന വിലയുടെ 10 ശതമാനം സംരംഭകരിൽനിന്ന് ശേഖരിക്കും. ഡെലിവറിക്ക് ഉപഭോക്താക്കളിൽനിന്ന് പണം ഇൗടാക്കില്ല. ഉൽപന്നങ്ങൾ ശേഖരിക്കാനും പാക്ക് ചെയ്യാനുമായി സിവിൽ സ്റ്റേഷൻ വളപ്പിൽ മുറികൾ ഒരുക്കിയിട്ടുണ്ട്. സാധനങ്ങൾ എത്തിക്കാനും മറ്റുമായി രണ്ടുപേരെ നിയമിക്കും. ജില്ല പഞ്ചായത്തി​െൻറ സഹകരണേത്താടെ വാഴയൂരിലും തെന്നലയിലും നന്നംമുക്കിലും വിപണന കേന്ദ്രങ്ങളും എടപ്പാളിൽ കുടുംബശ്രീ ബസാറും ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഒാൺലൈൻ വ്യാപാരം ആരംഭിക്കുന്നത്. ചിക്കൻ യൂനിറ്റുകൾ നിലവിൽ വരുന്നതോടെ വൃത്തിയാക്കിയ ഇറച്ചിയും എത്തും. തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് യൂനിറ്റുകൾ ആരംഭിച്ച് മത്സ്യവും അനുബന്ധ ഉൽപന്നങ്ങളും എത്തിക്കാനും ആലോചനയുണ്ട്. പൂർണമായും ജൈവരീതിയിൽ ഉൽപാദിപ്പിച്ച പച്ചക്കറികളാണ് വിൽപനക്കെത്തുക. കുടുംബശ്രീയുടെ തെന്നല അഗ്രോ പ്രൊഡ്യൂസേഴ്സ് കമ്പനിയിൽ ഉൽപാദിപ്പിച്ച ജൈവ അരിയും അവിലും പൊടിയരിയും പട്ടികയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.