കയർ പെൻഷൻ: ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കോഴിക്കോട്: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡി​െൻറ കോഴിക്കോട് റീജ്യനൽ ഓഫിസിൽ നിന്ന് പെൻഷൻ കൈപ്പറ്റി വരുന്ന മുഴുവൻ ഗുണഭോക്താക്കളും 15 നകം ലൈഫ് സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, ക്ഷേമനിധി പാസ് ബുക്ക് എന്നിവയുടെ പകർപ്പ് ഫോൺനമ്പർ സഹിതം ഓഫിസിൽ ഹാജരാക്കണം. തപാലിൽ പെൻഷൻ ലഭിക്കുന്നവർ ബാങ്ക് പാസ് ബുക്കി​െൻറയോ പോസ്റ്റ് ഒാഫിസ് അക്കൗണ്ടി​െൻറയോ പകർപ്പ് ഹാജരാക്കണം. കിടപ്പ് രോഗികൾ, വാർധക്യസഹജ അസുഖങ്ങളാൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ എന്നിവർ തപാലിലോ തങ്ങൾ ചുമതലപ്പെടുത്തുന്ന ദൂതൻ വശമോ രേഖകൾ നൽകിയാൽ മതിയെന്ന് ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.