കൊച്ചിൻ ഹനീഫ സ്മാരക പുരസ്കാരങ്ങൾ സമ്മാനിച്ചു

കോഴിക്കോട്: കൊച്ചിൻ ഹനീഫ സ്മാരക ചാരിറ്റബ്ൾ സൊസൈറ്റി, ലയൺസ് ക്ലബ് ഇൻറർനാഷനൽ, കല, ആർ.ടി.എസ് സൗണ്ട് ഫാക്ടറി, വോയ്സ് ഓഫ് കാലിക്കറ്റ് എന്നിവർ ചേർന്ന് ഏർപ്പെടുത്തിയ . തെന്നിന്ത്യൻ താരം ശരത്കുമാർ (ലൈഫ് ടൈം അച്ചീവ്മ​െൻറ്), സുരാജ് െവഞ്ഞാറമൂട് (മികച്ച നടൻ), അരുൺ ഗോപി (മികച്ച സംവിധായകൻ), സൗബിൻ സാഹിർ (പുതുമുഖ സംവിധായകൻ), മേഘ രാജേഷ് (മികച്ച സിനിമയുടെ നിർമാതാവ് -ടേക്ക് ഓഫ്), വിനോദ് കോവൂർ (സഹനടൻ), നിർമൽ പാലാഴി (ഹാസ്യതാരം), അലോക് യാദവ് (ബാലതാരം), സുനിൽകുമാർ (ഗായകൻ), രഞ്ജിനി ജോസ് (ഗായിക), റോയ് പല്ലി‍ശ്ശേരി (മേക്കപ് മാൻ) എന്നിവരാണ് അവാർഡ് ഏറ്റുവാങ്ങിയത്. മേയർ തോട്ടത്തിൽ രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മരിച്ചുകഴിഞ്ഞിട്ടും ഏറെക്കാലം ആളുകളുടെ മനസ്സിൽ ജീവിച്ചിരിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്നും കൊച്ചിൻ ഹനീഫക്ക് ഇതിനു കഴിഞ്ഞിട്ടുണ്ടെന്നും ശരത്കുമാർ പറഞ്ഞു. ഒരു സൂപ്പർ താരമായിട്ടല്ല, ശരത്കുമാർ ആയിട്ടിരിക്കാനാണ് തനിക്കിഷ്ടം. നാമെല്ലാവരും അടിസ്ഥാനപരമായി ഇന്ത്യക്കാരെന്ന ഐക്യം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ഭാഷാ-ദേശത്തിനപ്പുറമുള്ള ഐക്യമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കല സെക്രട്ടറി വിനീഷ് വിദ്യാധരൻ കൊച്ചിൻ ഹനീഫ അനുസ്മരണ പ്രഭാഷണം നടത്തി. പി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ചാരിറ്റബ്ൾ സൊസൈറ്റി ഡയറക്ടർ എ.കെ. സത്താർ, ടി.ജി. ബാലൻ, കൊച്ചിൻ ഹനീഫയുടെ സഹോദരൻ നൗഷാദ്, അൻവർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സുനിൽകുമാറും രഞ്ജിനി ജോസും നയിച്ച സംഗീതവിരുന്നും ഹാസ്യ-നൃത്ത പരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.