സമസ്ത: ജില്ല സമ്മേളനം മേയ് നാലിന്​ ഗൂഡല്ലൂരിൽ

ഗൂഡല്ലൂർ: സമസ്ത ആദർശ പ്രചാരണ കാമ്പയിൻ ജില്ല സമാപന സമ്മേളനം മേയ് നാല് വെള്ളിയാഴ്ച ഗൂഡല്ലൂർ മർഹൂം കോട്ടുമല ബാപ്പു മുസ്ലിയാർ നഗരിയിൽ നടക്കും. സമസ്ത പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നിർവഹിക്കും. ജില്ല പ്രസിഡൻറ് ഇമ്പിച്ചിക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘം പരിപാടികൾക്ക് അന്തിമരൂപം നൽകി. പി.കെ.എം ബാഖവി പദ്ദതികൾ വിശദീകരിച്ചു. എ.എം. ശരീഫ് ദാരിമി, സൈദലവി റഹ്മാനി, എം.സി സൈദലവി മുസ്ലിയാർ, ഹനീഫ ദാരിമി, ഫദ്ൽ റഹ്മാൻ ദാരിമി, ജുദീർ ഷാൻ മൗലവി, കുഞ്ഞാവ ഹാജി, ഹനീഫ ഫൈസി, സലീം ഫൈസി, ശാജികുറ്റിമൂച്ചി മൊയ്തീൻ ഫൈസി, ശൗഖത് പാടന്തറ എന്നിവർ സംസാരിച്ചു. കോഴ്സ് സംഘടിപ്പിക്കും ഗൂഡല്ലൂർ: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ ജില്ലയിൽ സജീവമാക്കുന്നതി​െൻറ ഭാഗമായി മദ്റസ തലങ്ങളിൽ പരൻറിങ് കോഴ്സും പഞ്ചായത്ത് തലങ്ങളിൽ വിവാഹപ്രായമെത്തിയ യുവതീയുവാക്കൾക്ക് പ്രീ മാറിറ്റൽ കോഴ്സും സംഘടിപ്പിക്കും. ജില്ല പ്രസിഡൻറ് കെ.പി. മുഹമ്മദ് ഹാജി അധ്യക്ഷനായി, സംസ്ഥാന ഓർഗനൈസർ ആലിപ്പറമ്പ, ശംസുദ്ദീൻ ഒഴുകൂർ, കെ. ബാപ്പു ഹാജി, പി.കെ.എം. ബാഖവി എന്നിവർ സംസാരിച്ചു. കന്നുകാലികൾക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഇന്നു മുതൽ ഗൂഡല്ലൂർ: കന്നുകാലികൾക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ജില്ല കലക്ടർ വാർത്തക്കുറിപ്പിൽ അറിയിച്ചു. നീലഗിരി ജില്ലയിലെ ക്ഷീരകർഷകരെയും അവരുടെ വരുമാനമാർഗമായ കന്നുകാലികളെ വളർത്തലും സംരക്ഷിക്കേണ്ടത് സർക്കാർ ബാധ്യതയാണ്. ഇതിനായി കന്നുകാലി ക്ഷീരവികസന വകുപ്പി​െൻറ കീഴിൽ കറവപ്പശുക്കളെയും, എരുമകളെയും കുളമ്പുരോഗത്തിൽനിന്ന് രക്ഷിക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ കുത്തിവെപ്പുകൾ നടത്തുന്നത്. നീലഗിരിയിൽ 45,000 പശുക്കളും എരുമകളുമാണുള്ളത്. ഇവക്ക് കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പ് നടത്തുന്നതിന് വ്യാഴാഴ്ച മുതൽ 21ാം തീയതി വരെ അവസരമുണ്ട്. ബന്ധപ്പെട്ട സ്ഥലങ്ങളിലെ വെറ്ററിനറി വിഭാഗം ഡോക്ടർമാറിൽനിന്നോ വെറ്ററിനറി ആശുപത്രിയിൽനിന്നോ വിവരം ലഭിക്കും. കന്നുകാലികൾക്ക് പ്രതിരോധ കുത്തിവെപ്പ് നടത്താൻ എല്ലാ ക്ഷീരകർഷകരും തയാറാവണമെന്ന് കലക്ടർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.