മേയ്ത്ര ഹോസ്​പിറ്റൽ സൗഖ്യ പ്രിവിലേജ് കാർഡുകൾ വിതരണംചെയ്തു

കോഴിക്കോട്: മേയ്ത്ര ഹോസ്പിറ്റൽ െറസിഡൻറ്സ് അസോസിയേഷനുകൾക്കുള്ള സൗഖ്യ പ്രിവിലേജ് കാർഡുകൾ വിതരണം ചെയ്തു. ആശുപത്രിയിൽ വെച്ചു നടന്ന കാർഡ് വിതരണ ചടങ്ങ് കോർപറേഷൻ കൗൺസിലർ ബീന രാജൻ ഉദ്ഘാടനം ചെയ്തു. മൊത്തം 818 കുടുംബങ്ങൾ അടങ്ങുന്ന 11 െറസിഡൻറ്സ് അസോസിയേഷനുകൾക്കാണ് കാർഡ് വിതരണം ചെയ്തത്. ആശുപത്രി ഡയറക്ടറും ക്ലിനിക്കൽ സർവിസസ് മേധാവിയുമായ ഡോ. അലി ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശുപത്രി സി.ഇ.ഒ കേശവദാസ്, മുൻ കൗൺസിലർ കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. െറസിഡൻറ്സ് അസോസിയേഷനുകൾക്കുള്ള മേയ്ത്ര ഹോസ്പിറ്റലി​െൻറ പ്രിവിലേജ് കാർഡ് ആശുപത്രി ഡയറക്ടറും ക്ലിനിക്കൽ സർവിസസ് മേധാവിയുമായ ഡോ. അലി ഫൈസലിൽനിന്ന് മുൻ കൗൺസിലർ കൃഷ്ണദാസ് ഏറ്റുവാങ്ങുന്നു. ആശുപത്രി സി.ഇ.ഒ കേശവദാസ്, കോർപറേഷൻ കൗൺസിലർ ബീന രാജൻ എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.