വായനാവസന്തം സമാപനവും സ്മൃതിസായാഹ്നവും

കക്കട്ടിൽ: വട്ടോളി ചേതന കലാ-സാംസ്കാരികവേദിയുടെ വിദ്യാഭ്യാസപദ്ധതി 'വായനാവസന്ത'ത്തി​െൻറ ഒന്നാംഘട്ടത്തിന് സമാപനം കുറിച്ചു. ഡിസംബർ 26ന് പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ എൽ.പി, യു.പി, എച്ച്.എസ്വിഭാഗത്തിൽെപട്ട 78 കുട്ടികൾ അംഗങ്ങളായി. ഒന്നാംഘട്ടത്തിൽ പുസ്തക ആസ്വാദനക്കുറിപ്പുകൾ തയാറാക്കി. ചിത്രകാരൻ സത്യനാഥൻ മാസ്റ്റർ, മനോജ് മൊണാലിസ, ഇ.പി. സജീവൻ, രാജഗോപാലൻ കരപ്പറ്റ, സി.എച്ച്. രാജൻ, സജിത്ത് കക്കട്ടിൽ തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. ഒന്നാംഘട്ട സമാപനത്തി​െൻറ ഉദ്ഘാടനം ചിത്രകാരൻ വി.കെ. ശങ്കരൻ അരീക്കോട് നിർവഹിച്ചു. കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവി​െൻറ ചിത്രം വരച്ചുകൊണ്ട് ആരംഭിച്ച ചടങ്ങ് മധുവിനും സിനിമാനടി ശ്രീദേവിക്കും ആദരാഞ്ജലി അർപ്പിച്ചു. എ.പി. വിനോദൻ അധ്യക്ഷത വഹിച്ചു. വി.പി. വാസു, എം.എം. രാധാകൃഷ്ണൻ, എടത്തിൽ ദാമോദരൻ, പറമ്പത്ത് കുമാരൻ എന്നിവർ സംസാരിച്ചു. സി.എച്ച്. പ്രദീപൻ സ്വാഗതം പറഞ്ഞു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോൺ കലാമേളയിൽ കഥാ രചനക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ആദ്ര കക്കട്ടിലിന് ഉപഹാരം നൽകി. അക്ബർ കക്കട്ടിൽ അനുസ്മരണ പ്രഭാഷണം രാജഗോപാലൻ കാരപ്പറ്റ നടത്തി. സി.പി. കൃഷ്ണൻ നന്ദി പറഞ്ഞു. രണ്ടാംഘട്ടം വായനാവസന്തത്തിന് ഏപ്രിൽ 10ന് തുടക്കമാകും. അബാക്കസ് ജേതാക്കൾക്ക് അനുമോദനം ഇന്ന് നാദാപുരം: ചെന്നൈയിൽ നടന്ന ദേശീയ അബാക്കസ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ നാദാപുരം മേഖലയിലെ വിദ്യാർഥികൾക്ക് നാദാപുരം പ്രസ്‌ക്ലബ് ഏർപ്പെടുത്തുന്ന അനുമോദനം വ്യാഴാഴ്ച നാദാപുരം മോഡൽ ടെക്നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. വൈകീട്ട് മൂന്നുമണിക്ക് നടക്കുന്ന പരിപാടി മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.