സംസ്ഥാന വുഷു ചാമ്പ്യന്‍ഷിപ്പില്‍ ബിലാലിനും റഷാദിനും അഭിമാന നേട്ടം

കുറ്റ്യാടി: തിരുവനന്തപുരത്തു നടന്ന സംസ്ഥാന വുഷു ചാമ്പ്യന്‍ഷിപ്പില്‍ മിന്നും നേട്ടവുമായി കായക്കൊടി സ്വദേശികളായ വിദ്യാർഥികള്‍ നാടിനഭിമാനമായി. ചങ്ങരംകുളത്തെ ബിലാല്‍ അബ്ദുൽ ലത്തീഫും ഞേണോല്‍ താഴെയിലെ മുഹമ്മദ് താജു റഷാദുമാണ് പൊരുതി വിജയം നേടിയത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ബിലാല്‍ സ്വര്‍ണ മെഡലും റഷാദ് വെള്ളി മെഡലും കരസ്ഥമാക്കി. യൂനിവേഴ്‌സല്‍ സ്‌പോര്‍ട്‌സ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമിയില്‍ പരിശീലകന്‍ കെ.വി. ഹാഫിസി​െൻറ കീഴില്‍ ആയോധന കലകള്‍ പരിശീലിക്കുകയാണ് ഇരുവരും. അടുത്ത മാസം 27 മുതല്‍ 31 വരെ ജമ്മുവില്‍ നടക്കുന്ന ദേശീയ വുഷു ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ നേട്ടത്തോടെ ബിലാല്‍ അബ്ദുല്‍ ലത്തീഫ് യോഗ്യത നേടി. കോഴിക്കോട് നടന്ന സംസ്ഥാന ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ബിലാല്‍ സ്വര്‍ണമെഡല്‍ നേടിയിരുന്നു. കണ്ണൂരില്‍ നടന്ന സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ മുഹമ്മദ് താജുറഷാദ് വെങ്കല മെഡൽ നേടിയിരുന്നു. കായക്കൊടി ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പാസിങ് ഔട്ട് പരേഡ് നാദാപുരം: ഉമ്മത്തൂർ എസ്.ഐ ഹയർസെക്കൻഡറി സ്കൂളിൽനിന്നും വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്നും രണ്ടുവർഷത്തെ പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരേഡിൽ നാർകോട്ടിക് ഡിവൈ.എസ്.പിയും എസ്.പി.സി ജില്ല നോഡൽ ഓഫിസറുമായ അശ്വിൻ കുമാർ സല്യൂട്ട് സ്വീകരിച്ചു. വളയം സബ് ഇൻസ്പെക്ടർ ബിനു ലാൽ പതാക ഉയർത്തി. ഉമ്മത്തൂർ ഹയർ സെക്കൻഡറിയിലെ ബി.കെ. അഭിനവ് മികച്ച പരേഡ് കമാൻഡായും മികച്ച ആൺകുട്ടികളുടെ പ്ലാറ്റൂൺ ആയി ഉമ്മത്തൂർ ഹയർ സെക്കൻഡറിയും പെൺകുട്ടികളുടെ പ്ലാറ്റൂൺ ആയി ഗവ. ഹയർ സെക്കൻഡറിയും തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തൊടുവയിൽ മഹമൂദ്, ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ, പ്രഫ. പി. മമ്മു, പി.ടി.എ പ്രസിഡൻറ് പഴയങ്ങാടി അബ്ദുറഹിമാൻ, ടി.കെ. യഅ്കൂബ്, ഹെഡ്മാസ്റ്റർമാരായ സുരേന്ദ്രൻ കാവ്തീയാട്ട്, കെ.കെ. ഉസ്മാൻ, പ്രിൻസിപ്പൽ പി.ടി. അബ്ദുറഹിമാൻ, അൻസാർ കൊല്ലാടൻ, കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ പി.പി. അബ്ദുൽ ഹമീദ്, കെ. അബ്ദുൽ മുനീർ, കെ. രഞ്ജിനി, മിനി, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ അനിൽകുമാർ, രാംദാസ്, സുബിത എന്നിവർ സംബന്ധിച്ചു. വയോജനങ്ങൾക്ക് കട്ടിൽ പദ്ധതി നാദാപുരം: ജനകീയാസൂത്രണ പദ്ധതിയിൽ ഉള്‍പ്പെടുത്തി തൂണേരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കല്‍ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വളപ്പില്‍ കുഞ്ഞമ്മദ് നിർവഹിച്ചു. പി. ഷാഹിന, പി.പി. സുരേഷ് കുമാര്‍, എന്‍.കെ. സാറ, സനീഷ് കിഴക്കയില്‍, എം.പി. അനിത, ബീന പാലേരി, കെ. അനില്‍ കുമാർ, ആര്‍. ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.