വായാട് കാറ്റുള്ളാംപാറ മലയില്‍ വന്‍ അഗ്നിബാധ; ഏഴേക്കര്‍ കൃഷി ഭൂമി കത്തി ചാമ്പലായി

വാണിമേല്‍: വായാട് കാറ്റുള്ളാംപാറ മലയിലുണ്ടായ വന്‍ അഗ്നിബാധയില്‍ ഏഴേക്കറോളം കൃഷിഭൂമി കത്തി ചാമ്പലായി. നരിപ്പറ്റ പഞ്ചായത്തിലെ തിനൂര്‍ വില്ലേജിലെ മലയോരത്താണ് തീപിടിത്തം. ബുധനാഴ്ച്ച ഉച്ചക്ക് ശേഷം മൂന്നര മണിയോടെയാണ് തീ ആളിപ്പടർന്നത്. വായാട് സ്വദേശി തറപ്പേല്‍ വാവച്ച​െൻറ കൃഷിയിടത്തിലേക്ക് മുകള്‍ ഭാഗത്തുനിന്ന് തീ താഴേക്ക് ഇറങ്ങുകയായിരുന്നു. ഇയാളുടെ ടാപ്പിങ് നടത്തുന്ന രണ്ടേക്കറോളം റബര്‍ തോട്ടവും, മെഴുകുതിരി നിർമാണം നടത്തിയിരുന്ന ഷെഡും കത്തിനശിച്ചു. സമീപത്തെ കുളത്തിങ്കല്‍ മാത്യുവി‍​െൻറ തേക്കിന്‍ തോട്ടത്തിലേക്ക് തീ പടര്‍ന്ന് മുന്നൂറോളം തേക്കിന്‍ തൈകളും കത്തി നശിച്ചു. കുന്നത്തോട് ജോഷി, കുന്നത്തോട് ബിജു എന്നിവരുടെ കൃഷി ഭൂമിയും കത്തി ചാമ്പലായി. വലിയ വീട്ടില്‍ മാത്യുവി​െൻറ റബര്‍ തോട്ടത്തിലേക്ക് പടര്‍ന്ന തീ നാട്ടുകാര്‍ നിയന്ത്രണവിധേയമാക്കിയെങ്കിലും അമ്പതില്‍പരം റബര്‍ മരങ്ങള്‍ കത്തിനശിച്ചു. 200ല്‍ അധികം റബര്‍ മരങ്ങളാണ് നാട്ടുകാരുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് സംരക്ഷിക്കാനായത്. റബര്‍ തോട്ടത്തിലേക്ക് പടര്‍ന്ന തീ മറ്റിടങ്ങിലേക്ക് പടരാതെ ചേര്‍ന്ന് പച്ചിലകളും മറ്റും ഉപയോഗിച്ച് നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് അടിച്ച് കെടുത്തുകയായിരുന്നു. മണിക്കൂറോളം കഠിനാധ്വാനം ചെയ്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. കുറ്റ്യാടിനിന്ന് വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി തീ കെടുത്താൻ നേതൃത്വം നല്‍കി. വിലങ്ങാട് അടിച്ചിപാറയിൽ കഴിഞ്ഞ ദിവസം ഹെക്ടർ കണക്കിന് കൃഷിഭൂമിയാണ് കത്തി നശിച്ചത്. മലയോരത്ത് കൃഷിഭൂമി കത്തി നശിക്കുന്നത് ദുരൂഹതക്കിടയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.