ജുഡീഷ്യറിയും മദ്യലോബിയെ സംരക്ഷിക്കുന്നു ^വി.എം. സുധീരൻ

ജുഡീഷ്യറിയും മദ്യലോബിയെ സംരക്ഷിക്കുന്നു -വി.എം. സുധീരൻ കോഴിക്കോട്: ജുഡീഷ്യറിപോലും മദ്യലോബിയെ സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ലഹരി നിർമാർജന സമിതി ജില്ല കമ്മിറ്റിയുടെ ലഹരിമുക്ത ജില്ല കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യശാലകളുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ അവസാന വിധി സുപ്രീംകോടതിയുടെ തന്നെ മുൻ വിധികൾ അട്ടിമറിക്കുന്നതും ഭരണഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധവുമാണ്. കോടതിയോടുള്ള ജനങ്ങളുടെ വിശ്വാസം തകരാൻ വിധി ഇടയാക്കുമെന്നും മാധ്യമങ്ങൾ വിധിയെ ഗൗരവമായി ചർച്ചചെയ്തില്ലെന്നും സുധീരൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന അധികാരംപോലും എടുത്തുകളഞ്ഞ് സർവത്ര മദ്യശാലകൾ അനുവദിക്കാൻ അനുമതി നൽകുന്നതാണ് സുപ്രീംകോടതി വിധി. ഇതിലൂടെ ജനങ്ങളെയല്ല, മദ്യലോബിയെയാണ് കോടതി സംരക്ഷിച്ചതെന്നും സുധീരൻ വിമർശിച്ചു. സമിതി പ്രസിഡൻറ് ഇമ്പിച്ചിമമ്മു ഹാജി അധ്യക്ഷത വഹിച്ചു. ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യാതിഥിയായി. മജീദ് സ്വലാഹി, അലി അബ്ദുല്ല, സി.വി.എം. വാണിമേൽ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹുസൈൻ കമ്മന സ്വാഗതവും കരാളത്ത് പോക്കർ ഹാജി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.