ഇംഹാൻസ്​: ഫോൺ ഹെൽപ്​ലൈൻ ആരംഭിക്കുന്നു

കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ​െൻറൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് (ഇംഹാൻസ്) സൈക്യാട്രിക് സോഷ്യൽവർക്ക് വിഭാഗം, ഡിസ്ട്രിക്റ്റ്് സൈക്യാട്രിക് റീഹാബിലിറ്റേഷൻ േപ്രാജക്ട്, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരീക്ഷാപ്പേടിയും ആശങ്കകളും മറ്റ് മാനസിക സമ്മർദങ്ങളും അനുഭവിക്കുന്ന വിദ്യാർഥികൾക്കായി മാർച്ച് ഒന്ന് മുതൽ 12 മണിക്കൂർ ഫോൺ ഹെൽപ്ലൈൻ ആരംഭിക്കുന്നു. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ മാനസികാരോഗ്യ പ്രവർത്തകർ കുട്ടികളുടെ ആശങ്കകൾക്കും സംശയങ്ങൾക്കും മറുപടിയും സമാശ്വാസവും നൽകും. ഫോൺ: 8156830510. ദേശീയ േട്രാൾ മത്സരം കോഴിക്കോട്: സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന നാഷനൽ യൂത്ത് കോൺകോഡ് പരിപാടിയുമായി ബന്ധപ്പെട്ട് ദേശീയ േട്രാൾ മത്സരം സംഘടിപ്പിക്കുന്നു. 15നും 40നും മധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും പല സംഘടനകളാലും വിലക്കുകൾ നേരിടുന്ന പശ്ചാത്തലത്തെ ആസ്പദമാക്കിയാണ് േട്രാളുകൾ തയാറാക്കേണ്ടത്. 'മിണ്ടിപ്പോകരുത്' എന്ന വിഷയത്തിൽ സ്റ്റിൽ ആയും വിഡിയോ ആയും രണ്ട് വിഭാഗങ്ങളിലാണ് എൻട്രികൾ നൽകേണ്ടത്. എൻട്രികൾ മലയാളത്തിലോ ഇംഗ്ലീഷിലോ ആകാം. ഒരാൾക്ക് ഓരോന്നിലും മൂന്ന് വീതം എൻട്രികൾ അയക്കാം. ഓരോ വിഭാഗത്തിലും 50000, 25000, 10000 രൂപ വീതമുളള മൂന്ന് കാഷ് ൈപ്രസുകളാണ് സമ്മാനം. എൻട്രികൾ മാർച്ച് 25 നും 30 നും ഇടയിൽ www.youthconcord.in എന്ന വെബ്സൈറ്റിലൂടെ അപ്ലോഡ് ചെയ്യണം. ഫോൺ : 0471 2733602, 9447061461. ഇ-മെയിൽ: youthconcord2018@gmail.com.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.