ആശുപത്രി മാലിന്യ സംസ്​കരണ പ്ലാൻറിനെതിരെ കിനാലൂരിൽ നാളെ മനുഷ്യച്ചങ്ങല

ബാലുശ്ശേരി: കിനാലൂർ ആശുപത്രി മാലിന്യ പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ വെള്ളിയാഴ്ച കിനാലൂരിൽ മനുഷ്യച്ചങ്ങല തീർക്കുന്നു. വൈകീട്ട് നാലിന് വട്ടക്കുളങ്ങരമുക്ക് മുതൽ കിനാലൂർ കെ.എസ്.െഎ.ഡി.സി ആസ്ഥാനം വരെയാണ് മനുഷ്യച്ചങ്ങല തീർക്കുക. മാലിന്യസംസ്കരണ പ്ലാൻറിനെതിരെ ബന്ധപ്പെട്ട അധികാരികളുടെ കണ്ണുതുറപ്പിക്കാനായി മുഴുവൻ നാട്ടുകാരെയും അണിനിരത്തിയാണ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിട്ടുള്ളതെന്ന് വാർത്തസമ്മേളനത്തിൽ ജനകീയ സമരസമിതി നേതാക്കൾ അറിയിച്ചു. മാലിന്യം കത്തുേമ്പാൾ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കിനാലൂരി​െൻറ ആവാസവ്യവസ്ഥക്കുതന്നെ ഗുരുതര ഭവിഷ്യത്തുകൾ സൃഷ്ടിക്കുമെന്നും സമരസമിതി നേതാക്കളായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി, ബഷീർ ഏഴുകണ്ടി, പി.കെ. നാസർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.