മേപ്പയൂർ ടൗണിൽ കുട്ടികളുടെ പാർക്ക് നിർമിക്കണം ^ബാലസഭ

മേപ്പയൂർ ടൗണിൽ കുട്ടികളുടെ പാർക്ക് നിർമിക്കണം -ബാലസഭ മേപ്പയൂർ: ടൗണിൽ കുട്ടികളുടെ പാർക്കും കളിസ്ഥലവും സ്ഥാപിക്കണമെന്ന് കുട്ടികളുടെ ഗ്രാമസഭ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തിലെ 2018-19 വർഷത്തെ പദ്ധതി രൂപവത്കരണത്തി​െൻറ ഭാഗമായി 17 വാർഡുകളിൽനിന്നുള്ള കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ ഗ്രാമസഭയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂസുഫ് കോറോത്ത് അധ്യക്ഷത വഹിച്ചു. സറീന ഒളോറ, ഐ.സി.ഡി.എസ് സൂപ്പർവൈസർ പുഷ്പ, ജമാലുദ്ദീൻ വെള്ളിയൂർ, അനിൽകുമാർ, വി.കെ. പ്രശാന്ത്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.