വാടകക്കു വാങ്ങി മറിച്ചുവിറ്റ കാർ കോയമ്പത്തൂരിൽ കണ്ടെത്തി

നാദാപുരം: വാടകക്കു വാങ്ങി മറിച്ചുവിറ്റ കാർ നാദാപുരം പൊലീസ് കോയമ്പത്തൂരിൽനിന്ന് കണ്ടെത്തി. കൊയിലാണ്ടി സ്വദേശി ആലിക്കോയയുടെ 14 ലക്ഷം രൂപ വിലയുള്ള മഹീന്ദ്രയുടെ കാറാണ് വാടകക്കെടുത്ത് കടത്തിയത്. സംഭവത്തോടനുബന്ധിച്ച് ഇയ്യങ്കോട് മേപ്പള്ളി ജാഫറിനെ (28) നാദാപുരം എസ്.ഐ എൻ. പ്രജീഷി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. കൂടെയുള്ള കടവത്തൂർ സ്വദേശി മുങ്ങിയതായാണ് പൊലീസിന് ലഭിച്ച വിവരം. പ്രതിക്കു വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. ഉടമയായ ആലിക്കോയയിൽനിന്ന് കോട്ടേമ്പ്രം സ്വദേശി റഫീഖാണ് കാർ വാങ്ങിയത്. ബാങ്ക് ലോൺ അടക്കാൻ വൈകിയതോടെയാണ് ആലിക്കോയ കാർ നൽകാൻ തയാറായത്. ബാങ്ക് ലോൺ തിരിച്ചടക്കുമെന്ന ഉറപ്പിലായിരുന്നു വാഹനം കച്ചവടം നടത്തിയത്. ഇവരിൽനിന്നും രണ്ട് ദിവസത്തേക്കെന്ന് പറഞ്ഞാണ് ജാഫറും കടവത്തൂർ സ്വദേശിയും കാർ വാങ്ങിയത്. ഇവർ വാഹനം കോയമ്പത്തൂരിൽ കൊണ്ടുപോയി പണയം വെക്കുകയായിരുന്നു. ആറുമാസമായിട്ടും വാഹനം കിട്ടാതെ വന്നതോടെയാണ് ആലിക്കോയ പൊലീസിൽ പരാതി നൽകിയത്. വിലങ്ങാട് മലയോരത്ത് ശക്തമായ മഴ; വാണിമേൽ പുഴ കരകവിഞ്ഞൊഴുകുന്നു വാണിമേൽ: വിലങ്ങാട് വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന വനമേഖലകളിലും തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ വാണിമേൽ പുഴ കരകവിഞ്ഞൊഴുകി. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലുമായി വിലങ്ങാട്, പാനോം, കുഞ്ഞോം വനമേഖല, വായാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ മഴ പെയ്തത്. വിലങ്ങാട് ടൗണിനെ നരിപ്പറ്റ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാലത്തിലൂടെ വെള്ളം കവിഞ്ഞൊഴുകി. മലവെള്ളപ്പാച്ചിലിൽ കാർഷിക വിളകളും പറമ്പുകളിൽ ശേഖരിച്ചിരുന്ന തേങ്ങകളും ഒഴുകിപ്പോയി. പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ നേരത്തെ മലയോരത്ത് ഉരുൾപൊട്ടിയതിനാൽ ആശങ്കയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.