ശക്തമായ മഴയെ തുടർന്ന് വീടു തകർന്നു

കക്കട്ടിൽ: നരിപ്പറ്റ കണ്ടോത്ത് കൂനിയിൽ പൂവുള്ള പറമ്പത്ത് അബ്ദുല്ലയുടെ ഓടിട്ട വീടി​െൻറ അടുക്കള ഭാഗം തകർന്നു. വീട്ടിലുള്ളവർ രോഗിയായ അബ്ദുല്ലയെയും കൊണ്ട് ഹോസ്പിറ്റലിൽ ആയതിനാലാണ് ആളപായമില്ലാതെ രക്ഷപ്പെട്ടത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രണ്ടു ദിവസമായി തുടരുന്ന മഴയിൽ കണ്ടോത്ത് കുനിയിലെ ഒട്ടനവധി വീടുകളിൽ വെള്ളം കയറിയതുമൂലം വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.