കാർഷിക ഗ്രാമസഭ സംഘടിപ്പിച്ചു

ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്തും കാർഷിക കർഷകക്ഷേമ വകുപ്പും സംയുക്തമായി കൃഷിഭവ​െൻറ സഹകരണത്തോടെ സംഘടിപ്പിച്ച കാർഷിക ഗ്രാമസഭ പഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ശ്രീജ അധ്യക്ഷത വഹിച്ചു. കർഷകർക്കുള്ള വിത്ത് വിതരണവും നടന്നു. കൃഷി ഒാഫിസർ പി. വിദ്യ, പി.പി. വിജയൻ, സി.സി. ഉഷ എന്നിവർ സംസാരിച്ചു. ബാലുശ്ശേരിമുക്ക് റോഡ് നവീകരണം ഇഴഞ്ഞുനീങ്ങുന്നു ബാലുശ്ശേരി: ബാലുശ്ശേരിമുക്ക് റോഡ് നവീകരണം ഇഴഞ്ഞുനീങ്ങുന്നു. വാഹന ഗതാഗതം ബുദ്ധിമുട്ടിൽ. ബാലുശ്ശേരിമുക്ക് ജങ്ഷനിൽ റോഡ് നവീകരണത്തി​െൻറ ഭാഗമായി ഇഷ്ടിക പതിക്കാൻ തുടങ്ങിയിട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും പണി പൂർത്തിയാകാതെ ഇഴഞ്ഞുനീങ്ങുകയാണ്. ഗുണനിലവാരം കുറഞ്ഞ ഇഷ്ടിക കട്ടകളാണ് പണിക്ക് ഉപയോഗിക്കുന്നതെന്ന് നാട്ടുകാർ ആരോപണമുയർത്തിയിട്ടുണ്ട്. 25 ലക്ഷം രൂപ ചെലവിട്ട് പൊതുമരാമത്ത് വകുപ്പാണ് റോഡ് നവീകരണം നടത്തുന്നത്. ടി.ഐ.എം ബി.എഡ് കോളജ്: മെറിറ്റ് പ്രവേശനം ഇന്ന് നാദാപുരം: നാദാപുരം ടി.ഐ.എം ബി.എഡ്‌ കോളജിൽ മെറിറ്റ് ലിസ്റ്റിൽ പ്രവേശനം ലഭിച്ചവർക്കുള്ള ഇൻറർവ്യൂ ബുധനാഴ്ച രാവിലെ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷകർ രാവിലെ 11ന് മുമ്പായി ഹാജരാവണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.