നാദാപുരം: യുവ തലമുറയെയും വിദ്യാർഥികളെയും കാർന്നുതിന്നുന്ന ലഹരിക്കെതിരെ ടി.ഐ.എം ഗേൾസ് സ്‌കൂൾ വിദ്യാർഥികളുടെ ലഹരി വിരുദ്ധ റാലി. 'നമ്മുടെ മക്കളെ ലഹരിപ്പിശാചിന് കൊടുക്കരുത്' എന്ന സന്ദേശവുമായി നടത്തിയ റാലിയിൽ നിഷ്ക്കളങ്ക ബാല്യത്തെ റാഞ്ചിയെടുക്കുന്ന ലഹരിപ്പിശാചിെൻറ കൂറ്റൻ ദൃശ്യമേന്തിയത് ശ്രദ്ധേയമായി. നാദാപുരം ടൗണിൽ ലഹരിക്കെതിരെ ലഘുലേഖ വിതരണവും നടന്നു. ലഹരി വിരുദ്ധ ബോധവത്കരണത്തിെൻറ ഭാഗമായി ടി.കെ. അസ്ലം രചനയും സംവിധാനവും നിർവഹിച്ച 'എരിഞ്ഞടങ്ങും മുമ്പ്' എന്ന ഡോക്യുമെൻററി പ്രദർശനവും വിദ്യാർഥികൾക്കായി കൊളാഷ് മത്സരവും നടത്തി. സോഷ്യൽ സയൻസ് ക്ലബിെൻറ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ ജൂനിയർ റെഡ്ക്രോസ്, ഗൈഡ്സ് എന്നിവരും പങ്കെടുത്തു. ഹെഡ്മാസ്റ്റർ ഇ. സിദ്ദീഖ്, ടി.കെ. അസ്ലം, മണ്ടോടി ബഷീർ, കെ. സുബൈർ, എം. സമീറ, ഒ.കെ. രാധ, പി.കെ. റംല, ടി.എം. ഷഹർബാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.