ചെറുകിട ക്വാറികൾക്കെതിരെ ദുഷ്പ്ര‌ചാരണമെന്ന്​

കോഴിക്കോട്: പ്രകൃതി ദുരന്തങ്ങളുടെ പേരിൽ ചെറുകിട ക്വാറികൾക്കെതിരെ നടക്കുന്ന അടിസ്ഥാനരഹിതവും ആശ‌ാസ്ത്രീയവുമായ ദുഷ്പ്ര‌ചാരണം വൻകിട ക്രഷർ ക്വാറി മുതലാളിമാരെ സഹായിക്കാനാണെന്ന് ചെറുകിട കരിങ്കൽ ക്വാറി അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാനത്ത് ഉരുൾപൊട്ടലുണ്ടായ സ്ഥലത്തോ പരിസര പ്രദേശത്തോ ക്വാറികൾ പ്രവർത്തിക്കുന്നില്ലെന്നിരിക്കെ ഇത്തരം ആരോപണങ്ങൾ നടത്തുന്നത് ദുരുദ്ദേശ്യത്തോടെയാണെന്നും ചെറുകിട കരിങ്കൽ ക്വാറി അസോസിയേഷൻ ജനറൽ സെക്രട്ടറി എം.കെ. ബാബു, ട്രഷറർ എ.കെ. ഡേവിസൺ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.എം. ഹരിദാസൻ, ടി. ഹരിദാസ്, കെ. സിദ്ധാർഥൻ എന്നിവർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.