കോഴിക്കോട്: പ്രകൃതി ദുരന്തത്തിലകപ്പെട്ടവർക്കും നാശനഷ്ടം സംഭവിച്ച കെട്ടിട ഉടമകൾക്കും മതിയായ നഷ്ടപരിഹാരം നൽകണമെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. വർക്കിങ് പ്രസിഡൻറ് സലാഹുദ്ദീൻ കണ്ണൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് പഴേരി ഷരീഫ് ഹാജി, ട്രഷറർ തയ്യിൽ ഹംസ, ജന. സെക്രട്ടറി നടരാജൻ പാലക്കാട്, ഓർഗനൈസിങ് സെക്രട്ടറി പി.പി. അലവിക്കുട്ടി, സീനിയർ വൈസ് പ്രസിഡൻറ് കെ.വി. അബ്ദുറഹിമാൻ ഹാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.