കളികണ്ടുണരും കാലം

കോഴിക്കോട്: നാലു വർഷത്തിലൊരിക്കൽ വിരുന്നുവരുന്ന ഉത്സവമാണ്. തോറ്റാലും ജയിച്ചാലും ഉറക്കമിളച്ച്, കൺനിറയെ കണ്ട് അനുഭവിക്കുക തന്നെ. ലോകകപ്പ് ഫുട്ബാളി​െൻറ ആവേശക്കാഴ്ചകൾ ടെലിവിഷനിലും ബിഗ് സ്ക്രീനിലും അർധരാത്രിയും പിന്നിട്ട് ഒന്നര മണി വരെ ആസ്വദിക്കുകയാണ് കാൽപന്തു പ്രേമികൾ. ദിവസമുള്ള മൂന്നു മത്സരങ്ങളും കണ്ടുതീർക്കുന്ന 'പ്രാന്തന്മാർ' നിരവധിയാണ്. ഇഷ്ട ടീമി​െൻറ മത്സരങ്ങൾ മാത്രം കാണുന്ന 'സ്വാർഥമതികളു'മുണ്ട്. ചിരവൈരികളായ ടീമുകൾ തോൽക്കണമെന്നാഗ്രഹിച്ചും പ്രാർഥിച്ചും വാദിച്ചും കളി കാണുന്നവരും ഏറെയാണ്. അർജൻറീന, ബ്രസീൽ തുടങ്ങിയ ടീമുകൾ കളത്തിലിറങ്ങുമ്പോഴാണ് ഇത്തരം 'പ്രതിഭാസങ്ങൾ' പ്രത്യക്ഷപ്പെടുന്നത്. അർജൻറീന ക്രൊയേഷ്യയോട് തോറ്റ മത്സരം നന്നായി ആസ്വദിച്ചത് ബ്രസീൽ ആരാധകരായിരുന്നു. ബ്രസീലും കോസ്റ്ററീകയും ഏറ്റുമുട്ടിയപ്പോൾ അർജൻറീന ആരാധകർ 90 മിനിറ്റ് വരെ 'പ്രതീക്ഷ' പുലർത്തിയെങ്കിലും മഞ്ഞപ്പട രണ്ടു ഗോളടിച്ച് ജീവൻ നിലനിർത്തി. ലോകകപ്പി​െൻറ ഉറക്കക്ഷീണം ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രകടമാണെന്ന് ജീവനക്കാരും വിദ്യാർഥികളും പറയുന്നു. ലോകകപ്പ് കിക്കോഫിനുശേഷം ഉറക്കം നഷ്ടപ്പെട്ടവരാണ് കോളജ് വിദ്യാർഥികളിൽ ഏറെയും. ക്ലബുകളിലും മറ്റ് പൊതു ഇടങ്ങളിലും വെച്ച് മത്സരങ്ങൾ കാണുന്നവരാണിവർ. പുലർച്ച ഒന്നരയോടെ മത്സരങ്ങൾ അവസാനിക്കുമെങ്കിലും കൂട്ടുകാരുമൊത്തുള്ള വിശകലനങ്ങളും ചർച്ചകളും തീരാൻ പിന്നെയും സമയമെടുക്കുമെന്ന് പ്രഫഷനൽ കോളജ് വിദ്യാർഥിയായ അഭിഷേക് പറഞ്ഞു. മത്സരത്തിനിടയിലും ശേഷവും വാട്സ്ആപ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും വിശകലനം നടത്തുന്നതിലാണ് ചിലർക്ക് ഹരം. മൊബൈൽ ഫോണിൽ വിരൽ തൊട്ടാൽ മത്സരങ്ങൾ കാണാനാവുെമന്നതിനാൽ യാത്രകളിലും ലോകകപ്പ് കാഴ്ചകൾ നഷ്ടമാകില്ല. ആദ്യകാലത്ത് ലോകകപ്പ് ദൃക്സാക്ഷി വിവരണം ബി.ബി.സി റേഡിയോയിൽ ഉറക്കമിളച്ച് കേട്ട മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ.പി. സേതുമാധവൻ '86 മുതൽ മത്സരങ്ങൾ ടി.വിയിൽ ഒന്നൊഴിയാതെ കാണാറുണ്ട്. ഇത്തവണയും ആ ശീലത്തിന് മാറ്റമില്ല. ഇഷ്ട ടീം ബ്രസീലാണെങ്കിലും ജർമനിയുടെ സാേങ്കതികത്തികവും കളത്തിലെ അച്ചടക്കവും ശ്രദ്ധേയമാണെന്ന് അദ്ദേഹം പറയുന്നു. ഗോളിലേക്കുള്ള നീക്കങ്ങൾ ഡയറിയിൽ എഴുതിവെക്കുന്ന ശീലവും കെ.പി. സേതുമാധവൻ ഇത്തവണയും തുടരുന്നുണ്ട്. ഏത് പാതിരാവിലാണെങ്കിലും ലോകകപ്പ് മത്സരങ്ങൾ കാണാതിരിക്കില്ലെന്ന് സന്തോഷ് ട്രോഫി താരവും എസ്.ബി.െഎ ജീവനക്കാരനുമായ വി.ടി. ഷിബിൻ ലാൽ പറഞ്ഞു. ഇത്തവണ പുലർച്ച ഒന്നരവെര കാത്തിരുന്നാൽ മതിയെന്ന ആശ്വാസമുണ്ട്. മുൻ ലോകകപ്പുകളിൽ അക്ഷരാർഥത്തിൽ ഉറക്കമില്ലാത്ത രാവുകളായിരുന്നെന്ന് മുൻ കേരള ക്യാപ്റ്റൻ ഒാർക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.