പരിപാടികൾ ഇന്ന്

വടകര താലൂക്ക് സപ്ലൈ ഓഫിസ്: താലൂക്കിലെ പുതിയ റേഷൻ കാർഡുകൾ സംബന്ധിച്ച അപേക്ഷകൾ പരിഗണിക്കൽ, അഴിയൂർ പഞ്ചായത്തിലേത് -10.00 വടകര എടോടി ലക്ഷ്മി ഓഡിറ്റോറിയം: സോഷ്യലിസ്റ്റ് നേതാവ് എം. കൃഷ്ണൻ ചരമദിനാചരണം -4.00 വടകര പഴങ്കാവ് ഭഗവതി ക്ഷേത്രം: പ്രതിഷ്ഠാദിന മഹോത്സവം: പ്രസാദ ഉൗട്ട് -12.00 വടകര ഒതയോത്ത് പരദേവത ക്ഷേത്രം: ഉത്തരംവെപ്പ് -9.45 ചോറോട് രാമത്ത് പുതിയകാവ് ക്ഷേത്രം: പാദുകംവെപ്പ് കർമം -11.30 മാഹി ശ്രീകൃഷ്ണ ക്ഷേത്രം: പ്രതിഷ്ഠാദിന വാർഷികാഘോഷം: കാഴ്ചശീവേലി -8.00 കൈത്തറി തൊഴിലാളി കൗൺസിൽ സംസ്ഥാന സമ്മേളനം സമാപിച്ചു വടകര: രണ്ടു ദിവസമായി വടകരയിൽ നടന്നുവരുന്ന കൈത്തറി തൊഴിലാളി കൗൺസിൽ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം സമാപിച്ചു. കെ. ശ്രീധരൻ നഗറിൽ പ്രസിഡൻറ് കുറ്റിപ്ര സദാനന്ദൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അരക്കൻ ബാലൻ, സി. ഭാസ്കരൻ, എ.കെ. ബാലൻ, ടി.സി. രാധ, കെ. മനോഹരൻ എന്നിവർ സംസാരിച്ചു. ചർച്ചയിൽ പങ്കെടുത്ത് വിവിധ ജില്ലകളിൽനിന്ന് വന്ന 17 പ്രതിനിധികൾ സംസാരിച്ചു. കുടുവൻ പത്മനാഭൻ, ആർ. തുളസീധരൻ, വി. സാംബശിവൻ എന്നിവർ കൺവീനറായ കമ്മിറ്റിയും സംസ്ഥാന നേതാക്കളടങ്ങുന്ന സ്റ്റിയറിങ് കമ്മിറ്റിയുമാണ് പ്രതിനിധി സമ്മേളന നടപടികൾക്ക് നേതൃത്വം നൽകിയത്. നഗരസഭ ചെയർമാൻ കെ. ശ്രീധരൻ, ടി.കെ. കുഞ്ഞിരാമൻ, പി.കെ. ദിവാകരൻ, ടി.പി. ഗോപാലൻ, വി.പി. കുഞ്ഞികൃഷ്ണൻ എന്നിവർ സംബന്ധിച്ചു. ഭാരവാഹികൾ: ആറ്റിപ്ര സദാനന്ദൻ (പ്രസി), കെ.പി. സദാനന്ദൻ, പി. ഓമന (വൈസ് പ്രസി.), അരക്കൻ ബാലൻ (ജന. സെക്ര), കെ. മനോഹരൻ, എസ്. പ്രകാശൻ (സെക്ര), പാറക്കുഴി സുരേന്ദ്രൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.