അംഗങ്ങൾക്ക് പാർട്ടി വിപ്പ് പയ്യോളി: നഗരസഭ ഭരണസമിതിക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം തിങ്കളാഴ്ച വോട്ടിനിടും. ഒരംഗത്തിെൻറ മാത്രം ഭൂരിപക്ഷമുള്ള യു.ഡി.എഫ് ഭരണം ഇതോടെ പ്രതിസന്ധിയിലായി. ജനതാദൾ-യു അംഗങ്ങൾ ഇടതുമുന്നണിയിലേക്ക് എത്തിയതോടെയാണ് അവിശ്വാസം കൊണ്ടുവന്നത്. 36 അംഗ ഭരണസമിതിയിൽ 19 അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. ഇതിൽ മൂന്നുപേർ ജനതാദൾ-യു അംഗങ്ങളും, എട്ടുപേർ വീതം കോൺഗ്രസും ലീഗുമാണ്. ഇടതുമുന്നണിയിൽ സി.പി.എമ്മിന് 13ഉം, സി.പി.െഎക്ക് ഒന്നും, എൽ.ഡി.എഫ് സ്വതന്ത്രർ മൂന്നുമാണ്. അതേസമയം, തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച നിധീഷ് കുമാർ അധ്യക്ഷനായ ജനതാദൾ യുനൈറ്റഡിെൻറ അമ്പ് ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച മൂന്ന് അംഗങ്ങൾക്ക് അവിശ്വാസത്തിനെതിരെ വോട്ട് ചെയ്യാൻ പാർട്ടി വിപ്പ് നൽകി. ജില്ല പ്രസിഡൻറ് ജയകുമാർ എഴുത്തുപള്ളിയാണ് വിപ്പ് നൽകിയത്. ജനതാദൾ-യു അംഗങ്ങളായ കെ.വി. ചന്ദ്രൻ, കെ.പി. സബിത, ലിജിത എളവന്തൊടി എന്നിവർ ഇപ്പോൾ വീരേന്ദ്രകുമാർ നയിക്കുന്ന ലോക്താന്ത്രിക് ദളിനൊപ്പമാണുള്ളത്. എന്നാൽ, ജില്ല നേതാവ് നൽകിയ വിപ്പ് നിലനിൽക്കുന്നില്ലെന്നും പാർലമെൻററി പാർട്ടി നേതാവിനേ വിപ്പ് നൽകാൻ അധികാരമുള്ളൂെവന്നും ലോക് താന്ത്രിക് ദൾ നേതാക്കൾ പറയുന്നു. എന്തായാലും ദൾ അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെ യു.ഡി.എഫ് ഭരണം തകരുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് ഇടതുമുന്നണി. അതേസമയം, അവിശ്വാസ ചർച്ച എടുക്കാതെ ചെയർപേഴ്സൻ പി. കുൽസു രാജിവെച്ച് ഒഴിയുമെന്ന അഭ്യൂഹവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.