കോഴിക്കോട്: സാമൂഹിക പ്രശ്‌നങ്ങളില്‍നിന്ന് യുവാക്കള്‍ ഉള്‍വലിയുന്നത് അപകടകരമാണെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി. ഐ.എസ്.എം സംസ്ഥാന ക്യാമ്പ് 'ഉണര്‍വ് 2018' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എസ്.എം പ്രസിഡൻറ് ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു. കെ.എൻ.എം വൈസ് പ്രസിഡൻറ് ഡോ. ഹുസൈന്‍ മടവൂർ, നിസാര്‍ ഒളവണ്ണ, കെ.എം.എ. അസീസ്, ശബീര്‍ കൊടിയത്തൂർ, ശരീഫ് മേലേതിൽ, ഡോ. അലി അക്ബര്‍ ഇരിവേറ്റി, അനീസ് പുത്തൂർ, ജലീല്‍ മാമാങ്കര, സിറാജ് ചേലേമ്പ്ര, റഹ്മത്തുല്ല സ്വലാഹി, ആദില്‍ അത്വീഫ് എന്നിവർ സംസാരിച്ചു. അന്ധവിശ്വാസങ്ങൾ, ജീര്‍ണതകള്‍, മതതീവ്രത, വര്‍ഗീയത തുടങ്ങിയ പ്രവണതകള്‍ക്കെതിരെ യുവാക്കളെ ബോധവത്കരിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഐ.എസ്.എം സംസ്ഥാന സമിതി നടപ്പാക്കുന്ന 'ഉണര്‍വ് 2018' ജില്ല, മേഖല, ശാഖ തലങ്ങളില്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.