എൽ.ഐ.സി സ്വയംഭരണാവകാശം സംരക്ഷിക്കണം -എംപ്ലോയീസ് യൂനിയൻ

കോഴിക്കോട്: എൽ.ഐ.സിയുടെ സ്വയം ഭരണാവകാശം തകർക്കുന്ന കേന്ദ്രസർക്കാർ ഇടപെടൽ അവസാനിപ്പിക്കണമെന്ന് എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ കോഴിക്കോട് ഡിവിഷൻ 46ാമത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. എൽ.ഐ.സി ബോർഡ് എടുക്കുന്ന തീരുമാനങ്ങളും ശിപാർശകളും അവഗണിക്കുന്നത് സ്വതന്ത്ര പ്രവർത്തനത്തിന് തടസ്സമാവുന്നു. ഇതടക്കം 16 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ കോഴിക്കോട് ഡിവിഷൻ പ്രസിഡൻറ് ഐ.കെ. ബിജു അധ്യക്ഷത വഹിച്ചു. എ.ഐ.ഐ.ഇ.എ പ്രസിഡൻറ് അമാനുല്ല ഖാൻ, എ.ഐ.ഐ.ഇ.എ വൈസ് പ്രസിഡൻറ് എം. കുഞ്ഞികൃഷ്ണൻ, എസ്.ഇസെഡ്.ഐ.ഇ.എഫ് ജനറൽ സെക്രട്ടറി ടി. സെന്തിൽ കുമാർ, എസ്.ഇസെഡ്.ഐ.ഇ.എഫ് ജോ. സെക്രട്ടറി വി. സുരേഷ്, എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി പി.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.പി. കൃഷ്ണൻ സ്വാഗതവും ജോയൻറ് സെക്രട്ടറി കെ. ബാഹുലേയൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഐ.കെ. ബിജു (പ്രസി), പി. നാരായണൻ നമ്പീശൻ, യു. പ്രദീപൻ (വൈ. പ്രസി), പി.പി. കൃഷ്ണൻ (ജന. സെക്ര), എം.ജെ. ശ്രീരാം, കെ. ബാഹുലേയൻ, എ.പി. സുനിൽ സദാനന്ദ്, സി.എച്ച്. സപ്‌ന (ജോ. സെക്ര), എം. വിനോദ് (ട്രഷ), പി.കെ. ഭാഗ്യബിന്ദു (അസി. ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.