പ്രധാനമന്ത്രിയുടെ നടപടി ഫെഡറലിസത്തിന് എതിര്​ - എം.പി. വീരേന്ദ്രകുമാർ

കോഴിക്കോട്: കേരളത്തി​െൻറ കാതലായ വിഷയങ്ങൾ കേന്ദ്ര സർക്കാറി​െൻറ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് ചർച്ചക്ക് അനുമതി നിഷേധിച്ച പ്രധാനമന്ത്രി മോദിയുടെ നടപടി ഫെഡറൽ സംവിധാനത്തിന് നിരക്കാത്തതാണെന്ന് എം.പി. വീരേന്ദ്രകുമാർ എം.പി പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമായ റേഷൻ അരി ലഭിക്കാത്ത വിഷയം നിരന്തരം കേന്ദ്രസർക്കാറിനെ അറിയിച്ചിട്ടും നടപടി ഉണ്ടാവാതിരുന്നതിനാലാണ് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ധരിപ്പിക്കണമെന്ന് സർവകക്ഷിയോഗം തീരുമാനിച്ചത്. നാലാം തവണയാണ് പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രിക്ക് അവസരം നിഷേധിക്കുന്നത്. മുൻ പ്രധാനമന്ത്രിമാർ ആരും മുഖ്യമന്ത്രിമാരോട് ഇത്തരം സമീപനം സ്വീകരിച്ചിരുന്നില്ല. നിഷേധാത്മകനിലപാട് കേരളജനതയെ അപമാനിക്കുന്നതിന് തുല്യമാണ്. സംസ്ഥാനത്തി​െൻറ ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നതിനുപകരം രാഷ്ട്രീയ വിരോധംവെച്ച് അവഗണിക്കുന്ന കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് വീരേന്ദ്രകുമാർ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.