കുറ്റ്യാടി: അനധികൃത മാലിന്യനിേക്ഷപവും സംസ്കരണവും കാരണം കുറ്റ്യാടി ടൗൺ കുപ്പത്തൊട്ടിയായി. കടകളിലെയും മറ്റും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പൊതുസ്ഥലത്ത് തള്ളുന്നതും നിർബാധം കത്തിക്കുന്നതും പരിസരത്തെ വീട്ടുകാർക്കും താമസക്കാർക്കും ദുരിതമായി. ലോഡ് കണക്കിന് മാലിന്യമാണ് റിവർ റോഡിനു പിന്നിലെ ചന്ത മൈതാനത്ത് കൂട്ടിയിട്ടിരിക്കുന്നത്. വൈകുന്നേരങ്ങളിൽ ഇവ സ്ഥിരമായി കത്തിക്കാറുണ്ടെന്നും പറയുന്നു. പ്ലാസ്റ്റിക് പുകയുന്നതുകാരണം പരിസരപ്രദേശങ്ങളിൽ ദുർഗന്ധം പരക്കുന്നതിനുപുറമെ ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കുന്നു. സ്വന്തമായി മാലിന്യസംസ്കരണ പദ്ധതികൾ നടപ്പാക്കാതെയാണ് വലിയ കടകൾപോലും പ്രവർത്തിക്കുന്നത്. ആക്രിക്കടകളിലെ ശേഖരിച്ചുവെച്ച മാലിന്യങ്ങൾ മൂടിവെക്കാത്തതിനാൽ മഴപെയ്ത് വെള്ളം കെട്ടിനിന്ന് കൊതുകു വളർത്തുകേന്ദ്രമായി മാറുന്നു. കുട്ടികളുടെ പാർക്കിനു സമീപം ചെറുപുഴക്കരയിൽ വൻതോതിൽ അറവുമാലിന്യങ്ങൾ തള്ളിയിട്ടുണ്ട്. പമ്പ്ഹൗസിനടുത്ത് കോഴി മാലിന്യം തള്ളിയതും കാണാം. ഇവ മഴപെയ്യുമ്പോൾ ഒഴുകി പുഴയിലെത്തുകയാണ്. റിവർ റോഡിൽ കക്കൂസ് ടാങ്കുകൾ നിറഞ്ഞുകവിഞ്ഞ് മാലിന്യം റോഡിലൂടെ ഒഴുകി പുഴയിൽ പതിച്ചതായി താമസക്കാർ പറഞ്ഞു. റിവർ റോഡ് മലിനീകരണം; ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു കുറ്റ്യാടി: റിവർ റോഡിലെ മലിനീകരണത്തിനെതിരെ വ്യാപാരികളും താമസക്കാരും യോഗം ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപവത്കരച്ചു. വി.വി ഹൗസിൽ നടന്ന യോഗത്തിൽ വാർഡ് അംഗം കെ.വി. ജമീല, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജീവൻ, ഗോപാലൻ, അയൽക്കൂട്ടം ചെയർമാൻ അബീസ അഷ്റഫ്, കൺവീനർ വി.വി. ഫാരിസ്, മുഹമ്മദ് സാബു, ശ്രീജേഷ് ഉൗരത്ത്, മൊയ്തു കണ്ണങ്കോടൻ, എ.കെ. വിജീഷ്, കോട്ടയിൽ ലക്ഷ്മിയമ്മ, പി.പി. ആലിക്കുട്ടി, കെ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ മൊയ്തു കണ്ണങ്കോടൻ(ചെയർ), വി.വി. ഫാരിസ്(കൺ), എ.കെ. വിജീഷ്(ട്രഷ). മലിനീകരണത്തിനെതിരെ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ഉടൻ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.