വൈത്തിരി: സബ്ജയിലിലെ കക്കൂസ് മാലിന്യം വൈത്തിരി അങ്ങാടിയിലേക്ക് തുറന്നുവിടുന്നതായി പരാതി. ദേശീയപാതയോരത്തെ ഓവുചാലിലൂടെ ഒഴുകുന്ന മാലിന്യം വൈ.എം.സി എ റോഡിലൂടെ വൈത്തിരിപ്പുഴയിലെത്തുന്നു. മലിനജലം ഒഴുകിയെത്തുന്ന സ്ഥലത്തിനടുത്തുനിന്നാണ് താലൂക്ക് ആശുപത്രിയിലേതടക്കം വെള്ളമെത്തിക്കുന്ന ടാങ്കിലേക്ക് പുഴജലം പമ്പുചെയ്യുന്നത്. അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മാലിന്യത്തിെൻറ ഉദ്ഭവം കണ്ടെത്തിയത്. ജയിലിെൻറ ചുറ്റുമതിലൊരിടത്ത് മാലിന്യം പുറത്തേക്കൊഴുക്കാൻ ദ്വാരമുണ്ടാക്കിയതായി നാട്ടുകാർ ആരോപിച്ചു. മാലിന്യമൊഴുക്കുന്നതായ വാർത്ത പരന്നതോടെ വൈത്തിരിയിൽ ജനങ്ങൾ ശക്തമായി പ്രതിഷേധിച്ചു. പൊലീസിലും പഞ്ചായത്തധികൃതർക്കും ആരോഗ്യവകുപ്പിനും നാട്ടുകാർ നിവേദനം നൽകി. സബ്ജയിലിലെ മാലിന്യം ദിവസങ്ങളായി പുറത്തേക്കൊഴുക്കുന്നുണ്ടെന്നു നാട്ടുകാർ പറയുന്നു. എന്നാൽ, ജയിലിൽ കരാറുകാരൻ നടത്തുന്ന അറ്റകുറ്റപ്പണിക്കിടെ മാലിന്യ പൈപ്പ് പൊട്ടിയതാണെന്നും അത് നന്നാക്കുവാൻ കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.