ഖത്തർ പര്യടനം: ഇന്ത്യൻ വോളി ടീമിൽ മൂന്ന് കേരള താരങ്ങൾ

കോഴിക്കോട്: ഖത്തറിനെതിരായ വോളിബാൾ പരമ്പരക്കും വോളി ക്യു കപ്പ് ടൂർണമ​െൻറിനുമുള്ള ഇന്ത്യൻ ടീമിൽ മൂന്ന് കേരളതാരങ്ങൾ. ജി.എസ്. അഖിൻ, സി. അജിത് ലാൽ, തമിഴ്നാട് സ്വദേശിയായ ജെറോം വിനീത് എന്നീ കേരള ടീമംഗങ്ങളാണ് ദേശീയ ടീമിൽ ഇടം നേടിയത്. പരമ്പര ഞായറാഴ്ച തുടങ്ങും. മലയാളിയായ ഹരിലാൽ സഹപരിശീലകരിലൊരാളായി ടീമിനൊപ്പമുണ്ട്. ഡോ. ബിർസിങ് യാദവാണ് മുഖ്യ പരിശീലകൻ. ടീം അംഗങ്ങൾ: ജി.എസ്. അഖിൻ, ജെറോം വിനീത്, സി. അജിത് ലാൽ, കാക്ക പ്രഭാകരൻ, ഉക്രപാണ്ഡ്യൻ, വിനീത് ചൗധരി, രഞ്ജിത് സിങ്, ഗുരീന്ദർ സിങ്, അമിത് കുമാർ, ദീപേഷ് കെ. സിഹ്ന, കാർത്തിക്, പ്രഭാകരൻ (ലിബറോ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.