-- കൈത്തറി തൊഴിലാളി കൗണ്‍സില്‍ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം പ്രതിനിധി സമ്മേളനം ഇന്ന് നടക്കും വടകര: കൈത്തറിയെ ടൂറിസവുമായി ബന്ധപ്പെടുത്തിയതിലൂടെ വലിയ സാധ്യതകളാണ് ഇൗ മേഖലക്ക് സംസ്ഥാന സര്‍ക്കാര്‍ തുറന്നിട്ടതെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് ജോര്‍ജ് കെ. ആൻറണി പറഞ്ഞു. കൈത്തറി തൊഴിലാളി കൗണ്‍സില്‍ (സി.ഐ.ടി.യു) 14ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'പരമ്പരാഗത വ്യവസായം: പ്രതിസന്ധിയും പരിഹാരവും' വിഷയത്തിൽ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂള്‍ വിദ്യാര്‍ഥികൾക്ക് കൈത്തറി യൂനിഫോം വിതരണം ചെയ്തതിലൂടെ ഇൗ പരമ്പരാഗത വ്യവസായത്തെ സംരക്ഷിച്ച് രാജ്യത്തിനുതന്നെ മാതൃകയാവുകയാണ് സംസ്ഥാന സർക്കാർ. നേരത്തേ കേരളത്തില്‍നിന്നു 350 കോടി രൂപയുടെ കൈത്തറി ഉല്‍പന്നങ്ങള്‍ കയറ്റി അയച്ചിരുന്നെങ്കിൽ ഇന്ന് 100 കോടിക്ക് താഴെ മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്നും ആൻറണി പറഞ്ഞു. വിവിധ സംഘടന നേതാക്കളായ കെ. സുരേന്ദ്രന്‍ (ഐ.എന്‍.ടി.യു.സി), താവം ബാലകൃഷ്ണന്‍ (എ.ഐ.ടി.യു.സി), സി. ബാലന്‍ (എച്ച്.എം.എസ്), അരക്കന്‍ ബാലന്‍ (സി.ഐ.ടി.യു) എന്നിവര്‍ സംസാരിച്ചു. കെ.കെ. മമ്മു അധ്യക്ഷത വഹിച്ചു. സംസ്ഥാന സമ്മേളനത്തിെൻറ പ്രതിനിധി സമ്മേളനം ഞായറാഴ്ച എടോടി കേളുവേട്ടന്‍ സ്മാരക മന്ദിരത്തില്‍ നടക്കും. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. 225 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.