പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

വടകര: താലൂക്കിലെ കാര്‍ഡുകള്‍ വിഭജിച്ച് പുതിയ കാര്‍ഡിനുള്ള അപേക്ഷ കാര്‍ഡ് സറണ്ടര്‍ ചെയ്യൽ, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, കാര്‍ഡിലെ തിരുത്തലുകൾ, നോണ്‍ റിന്യൂവൽ, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവക്ക് അപേക്ഷകള്‍ ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് അഞ്ചുവരെ രാവിലെ 10 മുതല്‍ നാലുവരെ വടകര താലൂക്ക് സപ്ലൈ ഓഫിസില്‍ സ്വീകരിക്കും. തീയതി, ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിയുടെ പേര്, ക്യാമ്പ് നടത്തുന്ന സ്ഥലം എന്നീ ക്രമത്തില്‍: ജൂണ്‍ 25 അഴിയൂര്‍ -താലൂക്ക് സപ്ലൈ ഓഫിസ്, 27ന് ഒഞ്ചിയം -താലൂക്ക് സപ്ലൈ ഓഫിസ് വടകര, 29ന് ചോറോട് -താലൂക്ക് സപ്ലൈ ഓഫിസ് വടകര, 30ന് ഏറാമല -താലൂക്ക് സപ്ലൈ ഓഫിസ് വടകര, ജൂലൈ നാലിന് ആയഞ്ചേരി -താലൂക്ക് സപ്ലൈ ഓഫിസ് വടകര, അഞ്ചിന് തിരുവള്ളൂര്‍-താലൂക്ക് സപ്ലൈ ഓഫിസ് വടകര, ആറിന് വില്ല്യാപ്പള്ളി -താലൂക്ക് സപ്ലൈ ഓഫിസ് വടകര, ഏഴിന് വടകര മുനിസിപ്പാലിറ്റി താലൂക്ക് സപ്ലൈ ഓഫിസ് വടകര, ഒമ്പതിന് എടച്ചേരി-കമ്യൂണിറ്റി ഹാള്‍, 11ന് നാദാപുരം-കമ്യൂണിറ്റി ഹാള്‍, 13ന് തൂണേരി-പഞ്ചായത്ത് ഹാള്‍, 16ന് ചെക്യാട്-കമ്യൂണിറ്റി ഹാള്‍, 17ന് പുറമേരി-കമ്യൂണിറ്റി ഹാള്‍, 19ന് കുന്നുമ്മല്‍- കമ്യൂണിറ്റി ഹാള്‍, 21ന് മണിയൂര്‍-താലൂക്ക് സപ്ലൈ ഓഫിസ് വടകര, 23ന് കുറ്റ്യാടി-കമ്യൂണിറ്റി ഹാള്‍, 25ന് വളയം-കമ്യൂണിറ്റി ഹാള്‍, 26ന് വാണിമേല്‍- പഞ്ചായത്ത് ഹാള്‍, 28ന് വേളം-കമ്യൂണിറ്റി ഹാള്‍, 30ന് മരുതോങ്കര-പഞ്ചായത്ത് ഹാള്‍, 31ന് കായക്കൊടി- കമ്യൂണിറ്റി ഹാള്‍, ആഗസ്റ്റ് നാലിന് കാവിലുംപാറ- പഞ്ചായത്ത് പരിസരം, അഞ്ചിന് നരിപ്പറ്റ-കമ്യൂണിറ്റി ഹാൾ. കൊയിലാണ്ടി താലൂക്കിലെ കാര്‍ഡുകള്‍ വിഭജിച്ച് പുതിയ കാര്‍ഡിനുള്ള അപേക്ഷ, കാര്‍ഡ് സറണ്ടര്‍ ചെയ്യൽ, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, കാര്‍ഡിലെ തിരുത്തലുകള്‍, നോണ്‍ റിന്യൂവല്‍, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അപേക്ഷകള്‍ ജൂണ്‍ 25 മുതല്‍ 30വരെ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസില്‍ സ്വീകരിക്കും. തീയതി, പഞ്ചായത്ത്/മുനിസിപ്പാലിയുടെ പേര്, അപേക്ഷ സ്വീകരിക്കുന്ന സ്ഥലം എന്ന ക്രമത്തില്‍: 25, 26, 27 തീയതികളില്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റി-താലൂക്ക് സപ്ലൈ ഓഫിസ് കൊയിലാണ്ടി, 28ന് ചെങ്ങോട്ട്കാവ് പഞ്ചായത്ത്-താലൂക്ക് സപ്ലൈ ഓഫിസ് കൊയിലാണ്ടി, 29ന് അരിക്കുളം ഗ്രാമപഞ്ചായത്ത്-താലൂക്ക് സപ്ലൈ ഓഫിസ് കൊയിലാണ്ടി, 30ന് മൂടാടി ഗ്രാമപഞ്ചായത്ത് -മൂടാടി പഞ്ചായത്ത് ഹാൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.