ബാലുശ്ശേരി: കനത്ത മഴ തുടരുന്നതിനാൽ കുറുെമ്പായിൽ തോരാട് പ്രദേശം ഉരുൾപൊട്ടൽ ഭീതിയിൽ. തോരാട് മലയിൽ കഴിഞ്ഞ ദിവസമുണ്ടായ മലയിടിച്ചിലിനെ തുടർന്ന് പാറക്കൂട്ടങ്ങൾ ഇളകിയെത്തി അപകടാവസ്ഥയിലാണ്. മലയുടെ താഴ്വാരത്തെ കിഴക്കെ കുറുെമ്പായിൽ, പുന്നത്തറ പ്രദേശങ്ങളിലെ 14 കുടുംബങ്ങളിലെ 46പേരെ കുറുെമ്പായിൽ ദേശസേവ സ്കൂളിലെ താൽക്കാലിക ക്യാമ്പിലേക്ക് വ്യാഴാഴ്ച മാറ്റിപ്പാർപ്പിച്ചു. മറ്റ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കാണ് മാറ്റിയത്. പ്രദേശത്തെ 23ഒാളം കുടുംബങ്ങളാണ് ആശങ്കയിൽ കഴിയുന്നത്. റവന്യൂ, പഞ്ചായത്ത്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ കുറുെമ്പായിലിൽ ദേശസേവ എ.യു.പി സ്കൂളിൽ അടിയന്തര യോഗം ചേർന്നാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചത്. താൽക്കാലിക ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളിൽ കുടിവെള്ളം, ഭക്ഷണം, ടോയ്ലറ്റ് സൗകര്യം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പിലെ കുടുംബാംഗങ്ങൾക്കായി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വയലട പ്രാഥമികാരോഗ്യ കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും നടത്തിയിട്ടുണ്ട്. മെഡിക്കൽ ഒാഫിസർ ഡോ. കെ. അബ്ബാസ്, ഹെൽത്ത് ഇൻസ്പെക്ടർ സജിൽ കുമാർ എന്നിവർ നേതൃത്വം നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി, ഇസ്മാഇൗൽ കുറുെമ്പായിൽ തുടങ്ങിയവർ ക്യാമ്പിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.