​െഎ.​െഎ.എം.കെയുടെ അന്താരാഷ്​ട്ര ബന്ധങ്ങൾ ശക്തമാക്കും -ദേബാശിഷ്​ ചാറ്റർജി

കോഴിക്കോട്: ഒരിടവേളക്കു ശേഷം പ്രഫ. ദേബാശിഷ് ചാറ്റർജി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മ​െൻറ് കോഴിക്കോടി​െൻറ (െഎ.െഎ.എം.കെ) ഡയറക്ടറായി ചുമതലയേറ്റു. െഎ.െഎ.എം.കെയുടെ അന്താരാഷ്ട്രബന്ധങ്ങൾ ശക്തമാക്കുമെന്നും മിടുക്കരും അന്താരാഷ്ട്ര നിലവാരമുള്ളവരുമായ അധ്യാപകരെ കൊണ്ടുവരുമെന്നും ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു. െഎ.െഎ.എം.കെ കാമ്പസിനെ അന്താരാഷ്ട്രവത്കരിക്കുെമന്നും ദേബാശിഷ് ചാറ്റർജി അറിയിച്ചു. സ്ഥാപനത്തിലെ വിദ്യാഭ്യാസത്തി​െൻറ ഗുണവും വ്യാപ്തിയും വർധിപ്പിക്കും. ഭരണനിർവഹണം കാര്യക്ഷമമാക്കുന്നതും ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ചും സംസ്ഥാന സർക്കാറുമായി തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ചെറുകിട, ഇടത്തരം വ്യവസായസംരഭങ്ങളുമായി സഹകരിക്കും. അറബിക്കടലിന് ഒാരം ചേർന്ന പ്രദേശമായതിനാൽ മാരിടൈം മാനേജ്മ​െൻറ് പോലുള്ള നൂതന കോഴ്സുകൾ തുടങ്ങും. വ്യവസായികവും സംഘടനാപരവും സാമൂഹികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിരന്തര സ്വാധീനശക്തിയാകാൻ ശ്രമിക്കുെമന്നും ഡയറക്ടർ വ്യക്തമാക്കി. െഎ.െഎ.എം കാമ്പസിേലക്കുള്ള തിരിച്ചുവരവിൽ ദേബാശിഷ് ചാറ്റർജിക്ക് ഉൗഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. പഴയ സഹപ്രവർത്തകരുമായി അദ്ദേഹം പരിചയം പുതുക്കി. െഎ.െഎ.എം ലഖ്നോവിൽ സീനിയർ പ്രഫസറും ഡീനുമായി പ്രവർത്തിച്ച അദ്ദേഹം 2009-14 കാലഘട്ടത്തിൽ െഎ.െഎ.എം.കെ ഡയറക്ടറായി പ്രവർത്തിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.