എലത്തൂർ: വീട്ടിൽ ഒളിപ്പിച്ചുവെച്ച 34 ലിറ്റർ വിദേശമദ്യം പിടികൂടി. എലത്തൂർ പുനത്തിൽ സുജേഷിെൻറ (36) വീട്ടിലെ കിടപ്പുമുറിയിൽനിന്നാണ് 60 കുപ്പികളിലായി സൂക്ഷിച്ച വിവിധ ബ്രാൻഡുകളിലുള്ള വിദേശമദ്യം എലത്തൂർ എസ്.െഎ ടി.വി. ധനഞ്ജയദാസിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വീട്ടിൽ വിൽപനക്കായി വിദേശമദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെതുടർന്ന് വെള്ളിയാഴ്ച പൊലീസ് പരിശോധന നടത്തുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയ ഉടനെ സുജേഷ് ഒാടിമറഞ്ഞു. ഇയാൾക്കെതിരെ അബ്കാരി ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. എസ്.െഎമാരായ രാധാകൃഷ്ണൻ, രാമചന്ദ്രൻ, നാരായണൻ, സി.പി.ഒ മനോജ്, വനിത സി.പി.ഒ ജിനി എന്നിവർ റെയ്ഡിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.