വടകര: സംസ്ഥാന കൈത്തറി തൊഴിലാളി കൗണ്‍സില്‍ (സി.ഐ.ടി.യു) 14ാം സംസ്ഥാന സമ്മേളനം ശനിയാഴ്ച വടകരയിൽ തുടങ്ങുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകീട്ട് നാലിന് വടകര സാംസ്കാരിക നിലയത്തില്‍ 'പരമ്പരാഗത വ്യവസായം പ്രതിസന്ധിയും പരിഹാരവും' വിഷയത്തിൽ സെമിനാര്‍ നടക്കും. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് ജോര്‍ജ് കെ.ആൻറണി ഉദ്ഘാടനം ചെയ്യും. കെ. സുരേന്ദ്രന്‍ (ഐ.എന്‍.ടി.യു.സി), താവം ബാലകൃഷ്ണന്‍ (എ.ഐ.ടി.യു.സി), അരക്കന്‍ ബാലന്‍ (സി.ഐ.ടി.യു), സി. ബാലന്‍ (എച്ച്.എം.എസ്) എന്നിവര്‍ പങ്കെടുക്കും. ഞായറാഴ്ച രാവിലെ എടോടി കേളുവേട്ടന്‍ സ്മാരക ഹാളില്‍ കെ. ശ്രീധരന്‍ നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ 225 പ്രതിനിധികള്‍ പങ്കെടുക്കും. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്ന് വരുന്ന ആഗോളീകരണ സാമ്പത്തികനയം കൈത്തറി വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയതായി ഭാരവാഹികള്‍ പറഞ്ഞു. പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്ന ഇടപെടലാണ് ഇടതുസര്‍ക്കാര്‍ നടത്തുന്നതെന്നും തൊഴിലാളികളുടെ മിനിമംകൂലി പുതുക്കി നിശ്ചയിക്കാനുള്ള നടപടി അവസാന ഘട്ടത്തിലാണെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സി. ഭാസ്കരന്‍, ജനറല്‍ കണ്‍വീനര്‍ പി. ഗോപാലന്‍, സംസ്ഥാന സെക്രട്ടറി അരക്കന്‍ ബാലന്‍, കെ.കെ. മമ്മു, വി.കെ. രാമന്‍, എ.കെ. ബാലന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.