മണാശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ബസ്​ മരത്തിലിടിച്ച് 35 പേർക്ക്​ പരിക്ക്​

മുക്കം: മണാശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ച് 35 യാത്രക്കാർക്ക് പരിക്ക്. ഇവരെ കെ.എം.സി.ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ചികിത്സ നൽകിയശേഷം എല്ലാവരെയും വിട്ടയച്ചു. വ്യാഴാഴ്ച രാവിലെ 8.15നാണ് സംഭവം. തിരുവമ്പാടിയിൽനിന്ന് ഗുരുവായൂർക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി മലബാർ ബസാണ് അപകടത്തിൽപെട്ടത്. സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വീതികുറഞ്ഞ റോഡിൽനിന്ന് തെന്നിയതിനെ തുടർന്ന് മരത്തിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂൾ, കോളജ് വിദ്യാർഥികളടക്കം നിരവധി പേർ ഇതിലുണ്ടായിരുന്നു. വിവരമറിഞ്ഞ് രക്ഷിതാക്കളടക്കം വൻ ജനാവലി ആശുപത്രിയിൽ തടിച്ചുകൂടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.