ഇ.എഫ്.എൽ നിയമ അട്ടിമറി വനം മാഫിയകൾക്ക് തണലൊരുക്കാൻ -എൻ. വേണു

കോഴിക്കോട്: പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിധിയിൽനിന്ന് തോട്ടഭൂമി ഒഴിവാക്കാൻ ഇ.എഫ്.എൽ നിയമം ഭേദഗതി ചെയ്യാനുള്ള സർക്കാർ തീരുമാനം തോട്ടം മുതലാളിമാർക്ക് യഥേഷ്ടം വനം കൊള്ളയടിക്കാൻ അവസരമൊരുക്കാനാണെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു പ്രസ്താവനയിൽ പറഞ്ഞു. വൻതോതിൽ വനഭൂമിയും മരങ്ങളും കൊള്ളയടിക്കാൻ ഈ നിയമഭേദഗതി സഹായകമാകും. പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിരന്തരം വനമാഫിയകളെ സംരക്ഷിക്കുന്നതി​െൻറ ഒടുവിലത്തെ ഉദാഹരണമാണ് നിയമ ഭേദഗതി. തോട്ടം മുതലാളിമാരുടെ വനംകൊള്ളക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച അഡ്വ. സുശീല ഭട്ടിനെ മാറ്റിയതുൾപ്പെടെയുള്ള സർക്കാറി​െൻറ തീരുമാനങ്ങൾ വനമാഫിയകളെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നെന്നും എൻ. വേണു പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.