കോഴിക്കോട്: ചക്കുംകടവ് സ്വദേശികളായ മൂന്നു കുട്ടികളെ കാണാതായി. എരഞ്ഞിക്കൽപറമ്പിൽ സക്കീർ ഹുസൈെൻറ മകൻ മുഹമ്മദ് ഷാമിൽ (14), അമ്പലത്താഴം എം.പി ഹൗസിൽ ഫൈസലിെൻറ മകൻ മുഹമ്മദ് ഫാസിൽ (15), സഹോദരൻ മുഹമ്മദ് ഫിലാൽ (14) എന്നിവരെയാണ് കാണാതായത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമുതലാണ് മൂവരേയും കാണാതായതെന്ന് രക്ഷിതാക്കൾ പന്നിയങ്കര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പയ്യാനക്കൽ സ്കൂളിലെ പത്താംതരം വിദ്യാർഥിയായ മുഹമ്മദ് ഷാമിൽ വെള്ളയിൽ മഞ്ഞവരകളുള്ള ഷർട്ടും കറുത്ത പാൻറ്സുമാണ് ധരിച്ചിരിക്കുന്നത്. 160 സെൻറീമീറ്ററാണ് ഉയരം. മെലിഞ്ഞ് വെളുത്ത ശരീരമാണ്. ചാലപ്പുറം സ്കൂളിലാണ് മുഹമ്മദ് ഫാസിലും മുഹമ്മദ് ഫിലാലും പഠിക്കുന്നത്. ഇരുവർക്കും ഇരുനിറമാണ്. ഫാസിലിന് ഏകദേശം 160 സെൻറിമീറ്ററാണ് ഉയരം. കറുപ്പ് ഷർട്ടും ചുവപ്പും വെള്ളയും കലർന്ന ട്രാക്സ്യൂട്ടുമാണ് ധരിച്ചിരുന്നത്. ഫിലാലിന് ഏകദേശം 165 െസൻറിമീറ്ററാണ് ഉയരം. വെളുത്ത ജഴ്സിയും വെള്ളമുണ്ടുമാണ് കാണാതാകുേമ്പാൾ ധരിച്ചത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പന്നിയങ്കര പൊലീസിൽ അറിയിക്കണമെന്ന് എസ്.െഎ അഭ്യർഥിച്ചു. ഫോൺ: 0495 2320860, 9497980723.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.