*കമ്പളക്കാട്-പരിയാരം-പാറക്കൽ റോഡാണ് നിർമാണത്തിലെ അപാകത കാരണം ടാറിങ് നടത്തി ആഴ്ചകൾക്കകം വ്യാപകമായി പൊട്ടിപ്പൊളിഞ്ഞത് *ഉദ്യോഗസ്ഥ-കരാർ ലോബിയുടെ കൂട്ടുകെട്ടിലാണ് റോഡ് പണിയിൽ വൻ അഴിമതി നടന്നതെന്ന് ആക്ഷേപം കൽപറ്റ: കാലങ്ങളേറെ നീണ്ട പ്രക്ഷോഭങ്ങൾക്കും മുറവിളികൾക്കുമൊടുവിൽ നവീകരിച്ച റോഡ് രണ്ടു മാസത്തിനകം പാടേ തകർന്നു. കമ്പളക്കാട് നിന്ന് പറളിക്കുന്ന് -പരിയാരം വഴി പാറക്കലിലെത്തുന്ന പി.ഡബ്ല്യു.ഡി റോഡാണ് നിർമാണത്തിലെ അപാകത കാരണം പുനർ ടാറിങ് നടത്തി ആഴ്ചകൾ പിന്നിടുേമ്പാഴേക്ക് വ്യാപകമായി പൊട്ടിപ്പൊളിഞ്ഞത്. ഉദ്യോഗസ്ഥ -കരാർ ലോബിയുടെ കൂട്ടുകെട്ടിലാണ് റോഡ് പണിയിൽ വൻ അഴിമതി നടന്നതെന്ന ആക്ഷേപം ശക്തമാണ്. കേവലം ഒന്നര കിലോമീറ്റർ ടാറിങ്ങിന് 71 ലക്ഷം രൂപ വകയിരുത്തിയ റോഡാണ് ആഴ്ചകൾ പിന്നിടും മുേമ്പ അമ്പരപ്പിക്കുന്ന രീതിയിൽ തകർന്നത്. വളവുകളിലും ഇറക്കത്തിലുമടക്കം റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി മാറിക്കഴിഞ്ഞു. കരാർ തുക എത്രയും പെെട്ടന്ന് കൈക്കലാക്കാനുള്ള നീക്കത്തിെൻറ ഭാഗമായി റോഡ് തകർന്ന സ്ഥലങ്ങളിൽ പേരിനൊരു അറ്റകുറ്റപ്പണി ചെയ്ത് കരാറുകാർ കണ്ണിൽപൊടിയിടാൻ ശ്രമം നടത്തിയെങ്കിലും ആ ഭാഗം മുഴുവൻ വീണ്ടും പൊളിഞ്ഞു. റോഡിൽ മതിയായ മെറ്റൽ പാകാതെ ടാറിങ് നടത്തിയതാണ് ആഴ്ചകൾക്കകം റോഡ് പൊട്ടിപ്പൊളിയാൻ ഇടവരുത്തിയതെന്നത് വ്യക്തമാണ്. നേരിയ ടാറിങ് അടർന്ന് ചളി പുറത്തേക്ക് വരുന്ന സാഹചര്യമാണുള്ളത്. ചെലഞ്ഞിച്ചാൽ മുതൽ കുമ്പളാട് ജങ്ഷൻ വരെയുള്ള ജനസാന്നിധ്യമില്ലാത്ത പ്രദേശങ്ങളിലാണ് നിർമാണത്തിൽ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുള്ളത്. വേനലിൽ റോഡ് തുറന്നുകൊടുത്ത് ദിവസങ്ങൾക്കകം വിള്ളലുകൾ വീണ റോഡ് പിന്നീട് തകർന്നു തുടങ്ങുകയും മഴയിൽ ചളിക്കുണ്ടുകൾ രൂപപ്പെടുകയുമായിരുന്നു. പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ നടത്തിയ പ്രവൃത്തികളിൽ വലിയ രീതിയിലുള്ള കൃത്രിമം നടത്തിയിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ കരാറുകാർക്കൊപ്പം ഉദ്യോഗസ്ഥർക്കെതിെരയും നടപടി സ്വീകരിക്കണെമന്നാണ് നാട്ടുകാരുടെ ആവശ്യം. പരിയാരം, താഴേ പരിയാരം, ചെലഞ്ഞിച്ചാൽ, കുംബ്ലാട്, പറളിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമായ ഇൗ റോഡ് കൽപറ്റ നിയോജക മണ്ഡലത്തിലെ പ്രധാന പാതകളിലൊന്നാണ്. സ്വകാര്യ ബസുകൾ സർവിസ് നടത്തുന്ന റൂട്ടുമാണിത്. കമ്പളക്കാടുനിന്ന് എളുപ്പത്തിൽ മുട്ടിലിലെത്താൻ ഉപകരിക്കുന്ന റോഡ് കൽപറ്റ -മാനന്തവാടി സംസ്ഥാന പാതയെയും എൻ.എച്ച് 766നെയും ബന്ധിപ്പിക്കുന്നതു കൂടിയാണ്. നേരത്തേ, പ്രധാൻമന്ത്രി ഗ്രാമീൺ സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയിൽ പെടുത്തി നവീകരിച്ച റോഡ് വൈകാതെ തകരുകയായിരുന്നു. തുടർന്നാണ് കമ്പളക്കാട് -പരിയാരം -പാറക്കൽ റോഡിെൻറ അറ്റകുറ്റപ്പണി വർഷങ്ങൾ നീണ്ടത്. ദുരിതയാത്ര നടത്തി മടുത്ത ജനം തെരഞ്ഞെടുപ്പ് ബഹിഷ്കരണ നടപടികൾ വരെ നീണ്ട പ്രക്ഷോഭങ്ങളിലേക്കിറങ്ങുകയായിരുന്നു. തുടർന്ന് മുൻ എം.എൽ.എ എം.വി. ശ്രേയാംസ്കുമാറിെൻറ ഫണ്ടിൽനിന്ന് തുക അനുവദിക്കുകയായിരുന്നു. ഭരണമാറ്റത്തിനു ശേഷം ഏറെക്കഴിഞ്ഞാണ് റോഡ് നിർമാണം തുടങ്ങിയത്. എന്നിട്ടും പല ഭാഗങ്ങളായാണ് റീ ടാറിങ് നടത്തിയത്. ചെലഞ്ഞിച്ചാൽ മുതൽ പരിയാരം അങ്ങാടിക്കടുത്തു വരെ റോഡ് ഇപ്പോഴും തകർന്നുതന്നെയാണുള്ളത്. ഇൗ ഭാഗത്ത് ടാറിങ് നടത്തിയിട്ടില്ല. WEDWDL8 കമ്പളക്കാട് -പാറക്കൽ റോഡിൽ കുമ്പളാട് ജങ്ഷൻ ഇറക്കത്തിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ നിരവിൽപുഴ-മാനന്തവാടി റോഡ്: കരാർ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് അന്വേഷിക്കണം വെള്ളമുണ്ട: നിർമാണം തുടങ്ങി ഒരു മാസത്തിനകം പൂർണമായും തകർന്ന മാനന്തവാടി -നിരവിൽപുഴ റോഡ് പണിയിൽ വ്യാപക അഴിമതി നടന്നതായി മുസ്ലിം യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കരാർ -ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. മഴ തുടങ്ങിയതോടെ റോഡ് പൂർണമായും വെള്ളത്തിനടിയിലാണ്. റോഡ് ഇടിഞ്ഞ് താമരശ്ശേരി ചുരം അടച്ചതോടെ വാഹനങ്ങൾ കുറ്റ്യാടി ചുരം റോഡ് വഴി തിരിച്ചുവിട്ടിരുന്നു. എന്നാൽ, ഇവിടെ റോഡ് തകർന്നതോടെ ചെറുവാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാതെയായി. രാവിലെ മുതൽ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. 10 കോടി രൂപ വകയിരുത്തി നിർമാണം തുടങ്ങിയ റോഡ് പ്രവൃത്തിയിൽ തുടക്കം മുതൽ അഴിമതി ആരോപണവും ക്രമക്കേടും ഉയർന്നുവന്നിരുന്നു. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് മുജീബ് വാരാമ്പറ്റ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ കെ.സി. സലീം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ. സലാം, പഞ്ചായത്ത് ജനറൽ സെക്രട്ടറി മോയി കട്ടയാട്, നാസർ തരുവണ, സിദ്ദീഖ് പീച്ചംകോട്, അയ്യൂബ്, സഫ്വാൻ എന്നിവർ സംസാരിച്ചു. അമ്പുകുത്തി മലമുകളിലെ തടയണ പൊളിച്ചുനീക്കണം -പ്രകൃതി സംരക്ഷണ സമിതി കൽപറ്റ: ചരിത്രപ്രസിദ്ധമായ എടക്കല്‍ റോക്ക് ഷെല്‍ട്ടര്‍ സ്ഥിതിചെയ്യുന്ന അമ്പുകുത്തി മലയുടെ മുകളില്‍ സ്വകാര്യ വ്യക്തി നിര്‍മിച്ച കോണ്‍ക്രീറ്റ് തടയണ പൊളിച്ചുനീക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അമ്പലവയൽ -മലവയൽ -ബത്തേരി റോഡിനോടു ചേര്‍ന്ന് ഗോവിന്ദന്‍ ചിറക്കു സമീപം ചെങ്കുത്തായ പ്രദേശത്താണ് തടയണ. ഇതിെൻറ നിര്‍മാണം തുടങ്ങിയപ്പോള്‍തന്നെ പൊതുപ്രവര്‍ത്തകര്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തടയാൻ നടപടി ഉണ്ടായില്ല. കട്ടിപ്പാറയില്‍ ഉണ്ടായതിനേക്കാള്‍ ഭീകരമായ ദുരന്തത്തിനു കാരണമായേക്കാവുന്നതാണ് മലമുകളിലെ തടയണ. ഇതിെൻറ താഴ്ഭാഗത്ത് നിരവധി കുടുംബങ്ങള്‍ താമസമുണ്ട്. എടക്കല്‍ ഗുഹ കേന്ദ്രീകരിച്ചുള്ള ടൂറിസത്തിെൻറ മറവില്‍ അമ്പുകുത്തി മലയില്‍ നടക്കുന്ന അനധികൃത നിര്‍മാണങ്ങള്‍ തടയണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രസിഡൻറ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയല്‍, ബാബു മൈലമ്പാടി, എം. ഗംഗാധരന്‍, സി.എ. ഗോപാലകൃഷ്ണന്‍, സണ്ണി മരക്കടവ്, രാമകൃഷ്ണന്‍ തച്ചമ്പത്ത്, പി.എം. സുരേഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.