വീട്ടിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുനിന്ന്​ അഞ്ചു പവൻ കവർന്നു

മാനന്തവാടി: വീടി​െൻറ പൂട്ടു തകർത്ത് അകത്തുകടന്ന മോഷ്ടാവ് അഞ്ചു പവൻ സ്വർണാഭരണങ്ങളുമായി കടന്നു. ഉറങ്ങിക്കിടക്കുന്ന വീട്ടുകാരുടെ ദേഹത്തുനിന്നാണ് അഞ്ചു പവനോളം വരുന്ന ആഭരണങ്ങൾ കൈക്കലാക്കിയത്. നിരവില്‍പ്പുഴ പരേതനായ ആരങ്ങാടന്‍ അമ്മദി​െൻറ വീട്ടിൽ ചൊവ്വാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. വീടി​െൻറ പിറകുവശത്തെ വാതിലി​െൻറ പൂട്ടുപൊളിച്ചാണ് അകത്തുകടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ കാലില്‍നിന്നു പാദസരവും വീട്ടമ്മയുടെ കഴുത്തിലെ സ്വര്‍ണചെയിനുമാണ് മോഷണം പോയത്. യുവതി ഉറക്കമുണര്‍ന്ന് ബഹളം ഉണ്ടാക്കിയെങ്കിലും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. വെള്ളമുണ്ട പൊലീസും ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. WEDWDL19 നിരവിൽ പുഴയിൽ മോഷണം നടന്ന വീട്ടിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT