വടകര മണ്ഡലം: എം.എൽ.എ ഫണ്ടിൽനിന്ന് വിനിയോഗിച്ചത് 12കോടി

കോഴിക്കോട്: വടകര മണ്ഡലത്തിൽ സി.കെ. നാണു എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഇതുവരെ വിനിയോഗിച്ചത് 12 കോടി. കോട്ടക്കടവ് കോട്ടതുരുത്തി റോഡ്, വടകര ജില്ല ആശുപത്രി നവീകരണം, വാണിപറമ്പത്ത്മുക്ക് പഞ്ചായത്ത് കിണർ റോഡ്, പുന്നേരിത്താഴ-കോട്ടായി പറമ്പ് മാവൂർമീത്തൽ റോഡ്, കണിയാൻകുന്ന് ലക്ഷംവീട് കോളനി റോഡ്, അണ്ടിക്കമ്പനി-ഐസ് ഫാക്ടറി റോഡ്, ഒഞ്ചിയത്തുള്ള മാവള്ളിതോട് ഇരുകരയും കല്ലുകെട്ടി മേലെ സ്ലാബിടൽ, ഏറാമലയിലെ മാങ്ങാട്ടുമുക്ക്-കോട്ടായിമുക്ക് റോഡ്, മഹാഗണപതി ടെമ്പിൾ റോഡ് തുടങ്ങി വടകര മണ്ഡലത്തിൽ റോഡുകളുടെ നവീകരണത്തിന് മാത്രമായി 3.40 കോടി ചെലവഴിച്ചു. വടകര ടൗണിൽ ക്വീൻസ് റോഡ് ഇൻറർലോക്ക് പതിച്ചും പഴയ ബസ്സ്റ്റാൻഡ് പരിസരം മുതൽ എടോടി ജങ്ഷൻ വരെ നടപ്പാത കൈവരി സ്ഥാപിച്ചും നവീകരിച്ചു. വടകര ടൗണിൽ സി.സി ടി.വി കാമറ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. പുറങ്കര ടെമ്പിൾ ജങ്ഷൻ, സാൻറ്ബാങ്ക്, താഴെ അങ്ങാടി, പെരുവാട്ടുംതാഴ സിൽ, കോട്ടക്കൽ ഭഗവതി ക്ഷേത്രം, ചേന്ദമംഗലം ക്ഷേത്രം, അഴിയൂർ ഹാജിയാർ പള്ളി, ഒഞ്ചിയം ബാങ്ക് പരിസരം, ചോമ്പാൽ ഹാർബർ, മൂരാട്, കണ്ണൂക്കര, ചോറോട് ഗെയ്റ്റ്, കോറോത്ത് നാഗക്ഷേത്രം, ചമ്പോളിമുക്ക്, തുരുത്തിമുക്ക്, രാമത്ത്കാവ് ക്ഷേത്രം, എക്സൈസ് ഓഫിസ് അഴിയൂർ, മുക്കാളി എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ 85 ലക്ഷം രൂപ നൽകി. സർട്ടിഫിക്കറ്റ് കൈപ്പറ്റണം കോഴിക്കോട്: 2016 മാർച്ചിലും 2017 മാർച്ചിലും ടി.എച്ച്.എസ്.എൽ.സി പൂർത്തിയാക്കിയ വടകര ഗവ. ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർഥികളിൽ എൻ.എസ്.ക്യു.എഫ് സർട്ടിഫിക്കറ്റുകൾ വാങ്ങാത്തവർ ഓഫിസിൽനിന്ന് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റണമെന്ന് സൂപ്രണ്ട് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.