കുറ്റ്യാടി: കുറ്റ്യാടി ചെറുപുഴക്കരയിൽ അറവു മാലിന്യം തള്ളി. കഴിഞ്ഞ പെരുന്നാളിന് അറുത്തതെന്ന് കരുതുന്ന അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന് കുറ്റ്യാടി ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. ബാബു അറിയിച്ചു. ടൗണിൽനിന്ന് അറുത്ത ശേഷം മാലിന്യം പുഴതീരത്ത് തള്ളിയതാവാമെന്ന് അദ്ദേഹം പറഞ്ഞു. ഇതേതുടർന്ന് ടൗണിലെ ഇറച്ചി, കോഴിക്കടകളിൽ ഹെൽത്ത് സ്ക്വാഡ് മിന്നൽ പരിശോധന നടത്തി. ശുചിത്വം ഉറപ്പുവരുത്താത്തവർക്ക് പിഴ ചുമത്തി. റെയ്ഡിൽ ജെ.എച്ച്.ഐമാരായ സി.എം. ഗോപാലൻ, കെ. േപ്രമൻ, ഇ.പി. സുരേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.