* ദിവസങ്ങള്‍ക്കുള്ളില്‍ കൃഷിനാശം തിട്ടപ്പെടുത്തി കൃഷിവകുപ്പ് താമരശ്ശേരി: ഉരുള്‍പൊട്ടലില്‍ കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, താഴ്‌വാരം, ചമല്‍ പ്രദേശങ്ങളിലായി 50 ലക്ഷംരൂപയുടെ കൃഷി നാശമുണ്ടായതായി കൃഷി ഓഫിസര്‍ കെ.കെ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു. 56 ഏക്കര്‍ സ്ഥലത്തായി 51 കര്‍ഷകര്‍ക്കാണ് നഷ്ടം ഉണ്ടായത്. തെങ്ങ് കായ്ഫലമുള്ളത് -1201, കായ്ഫലമില്ലാത്തത് -48, കമുക് കായ്ഫലമുള്ളത് -324, കമുക് കായ്ഫലമില്ലാത്തത് -126, വാഴ -300, റബര്‍ കറയെടുക്കുന്നത് -793, കറയെടുക്കാത്തത് -665, കുരുമുളക് -78, ജാതി -146, കാപ്പി -മൂന്ന്, കശുമാവ് -മൂന്ന്, ഗ്രാമ്പു -55, കൊക്കോ -50 തുടങ്ങിയവയാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. നഷ്ടപരിഹാരം സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിച്ചതായും അടിയന്തരമായി ധനസഹായം ലഭ്യമാക്കുമെന്നും കൃഷി അസി. ഡയറക്ടര്‍ ആശ എസ്. കുമാര്‍ പറഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ വ്യാപകമായി കൃഷിനാശം ഉണ്ടായാല്‍ മറ്റു പഞ്ചായത്തുകളില്‍നിന്ന് ഉദ്യോഗസ്ഥരെ വിന്യസിച്ച് ആഴ്ചകള്‍ കൊണ്ടാണ് നാശനഷ്ടം തിട്ടപ്പെടുത്താന്‍ കഴിയാറുള്ളതെന്നും എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ കൃത്യമായ വിവരം ശേഖരിക്കാൻ കഴിഞ്ഞതായും അധികൃതര്‍ പറഞ്ഞു. കൃഷി ഓഫിസര്‍ കെ.കെ. മുഹമ്മദ് ഫൈസല്‍, അസി. കൃഷി ഓഫിസര്‍ കെ.എസ്. ബിജു, കൃഷി അസി. ഇ.കെ. സജി എന്നിവര്‍ തദ്ദേശവാസികളുടെ സഹായത്തോടെയാണ് നഷ്ടം കണക്കാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.