വളയാതെ വളരാൻ വായന

മുക്കം: ബി.പി. മൊയ്തീൻ ലൈബ്രറി സംഘടിപ്പിച്ച പി.എൻ. പണിക്കർ അനുസ്മരണവും വായന പക്ഷാചരണവും മുക്കം നഗരസഭ കൗൺസിലർ മുക്കം വിജയൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് എം. സുകുമാരൻ അധ്യക്ഷതവഹിച്ചു. ഷിബു എം.തോമസ്, ഗർവാസിസ് വട്ടുകളം, ബി. ആലിഹസൻ, മുക്കം ബാലകൃഷ്ണൻ, ബേബി ഷക്കീല, എ.എം. ജമീല, എ. രഞ്ജിത്, എസ്. പ്രഭാകരൻ, വിഷ്ണു, അശ്വതി, അഞ്ജന എന്നിവർ സംസാരിച്ചു. മുക്കം: ഐഡിയൽ ലൈബ്രറി വായനവാരാചരണം നഗരസഭ കൗൺസിലർ മുക്കം വിജയൻ ഉദ്ഘാടനം ചെയ്‌തു. ഡോ. ദീപക്‌, അനിൽകുമാർ, കണാരു എന്നിവർ സംസാരിച്ചു. മുക്കം: പന്നിക്കോട് എ.യു.പി സ്കൂളിൽ വായന പക്ഷാചരണ പരിപാടികൾ പ്രധാനാധ്യാപിക കെ.കെ. ഗംഗ ഉദ്ഘാടനം ചെയ്തു. ഗീത ചെറുവക്കാട്ട് അധ്യക്ഷതവഹിച്ചു. ഉപന്യാസരചന, ക്വിസ് മത്സരം, ക്ലാസ് ലൈബ്രറി, പുസ്തകാസ്വാദനം, തുടങ്ങിയ പരിപാടികൾ നടന്നു. അധ്യാപകരായ പി.കെ. ഹക്കീം, സുഭഗ, രമ്യ സുമോദ്, റസ്ല തുടങ്ങിയവർ സംസാരിച്ചു. മുക്കം. എം.കെ.എച്ച്.എം. എം.ഒ. ഗേൾസ് സ്കൂളിൽ പി.എൻ. പണിക്കർ ചരമദിന-വായനദിന പരിപാടികൾ അമീൻ ജൗഹർ ഉദ്ഘാടനം ചെയ്തു. വായനദിന പ്രതിജ്ഞ, സന്ദേശം, പോസ്റ്റർ പ്രദർശനം, മാഗസിൻ നിർമാണമത്സരം, കവിത ആലാപനം തുടങ്ങിയ പരിപാടികൾ നടത്തി. ഓരോ ക്ലാസിലും ഓരോ ലൈബ്രറി പദ്ധതി തുടങ്ങി. പ്രധാനാധ്യാപകൻ പി. അബ്ദു അധ്യക്ഷതവഹിച്ചു. എം.കെ. ഷീബ, പി.എം. നൂർജഹാൻ, കെ. അബ്ദു റഷീദ്, റംല കീലത്ത്, നുഷ, നാഫിയ, ശ്രീലക്ഷ്മി കെ.എസ്, സി.കെ. ബിനി, ടി.പി. പ്രവീണ എന്നിവർ സംസാരിച്ചു. എ.എസ്. നദി സ്വാഗതവും ടി. റിയാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT