രോഹിത്​​ വെമുലയുടെ കുടുംബത്തിന്​ വീട്​: വാഗ്​ദാനത്തിൽനിന്ന്​ പിന്മാറിയിട്ടില്ലെന്ന്​ ലീഗ്​

കോഴിക്കോട്: ഹൈദരാബാദ് സർവകലാശാല വിദ്യാർഥി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലക്ക് വീടുനൽകുമെന്ന വാഗ്ദാനത്തിൽനിന്ന് മുസ്ലിം ലീഗ് പിന്മാറിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാെണന്ന് മുസ്ലിം യൂത്ത്ലീഗ് ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി സി.കെ. സുബൈർ അറിയിച്ചു. വീടുവാങ്ങാൻ രാധിക വെമുലക്ക് അഡ്വാൻസ് തുകയാണ് നൽകിയത്. രജിസ്ട്രേഷൻ നടക്കുന്ന മുറക്ക് മുസ്ലിംലീഗ് മുഴുവൻ തുകയും നൽകും. രോഹിത് വെമുലയുടെ സഹോദരൻ രാജ വെമുലയുമായി ഇൗ വിഷയത്തിൽ നിരന്തരമായി സംസാരിക്കാറുണ്ടെന്നും ആശയക്കുഴപ്പമോ വിശ്വാസക്കുറവോ അവർക്ക് ലീഗിനോടില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT